A Girl Like Aishwarya Rai | ഐശ്വര്യ റായിയുടെ ഛായയുള്ള പെൺകുട്ടി നമ്മുടെ സ്വന്തം ഇടുക്കിക്കാരി

Aishwarya Rai look-alike in viral video hails from Idukki in Kerala | ഐശ്വര്യ റായിയെ പോലുള്ള പെൺകുട്ടി കേരളത്തിൽ നിന്നും

News18 Malayalam | news18-malayalam
Updated: June 8, 2020, 9:01 AM IST
A Girl Like Aishwarya Rai | ഐശ്വര്യ റായിയുടെ ഛായയുള്ള പെൺകുട്ടി നമ്മുടെ സ്വന്തം ഇടുക്കിക്കാരി
വീഡിയോയിലെ പെൺകുട്ടി, ഐശ്വര്യ റായ്
  • Share this:
'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ' ഐശ്വര്യ റായിയുടെ ഡയലോഗുമായി എത്തിയ വെള്ളാരംകണ്ണുള്ള സുന്ദരി. കണ്ടാൽ ഐശ്വര്യ റായിയെ പോലുണ്ട് എന്നല്ല ചിലപ്പോൾ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. ഈ സുന്ദരികുട്ടിയുടെ വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

ചുണ്ടനക്കവും ഭാവ ചലനങ്ങളും തെറ്റാതെ ഡയലോഗ് അവതരിപ്പിക്കുമ്പോൾ കണ്ടിരിക്കുന്നവർ പോലും ഒരു നിമിഷം സാക്ഷാൽ ഐശ്വര്യ റായ് തന്നെയല്ലേ ഇതെന്ന് ചിന്തിച്ചു പോവും. വീഡിയോ കണ്ട ഐശ്വര്യ റായ് ഫാൻസ്‌ ഈ വീഡിയോ ഒട്ടേറെ സ്ഥലത്ത് ഷെയർ ചെയ്തിട്ടുണ്ട്.

Also read: ശ്ശൊ! എനിച്ച്‌ വയ്യേ, ഈ കുഞ്ഞാവേടെ ഒരു കാര്യം; ഉപ്പും മുളകും പാറുക്കുട്ടിയും അനിയനുമൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

അന്വേഷിച്ച് വന്നാൽ ആളെ തപ്പി മറ്റെങ്ങും പോവേണ്ടതില്ല എന്ന് മനസ്സിലാകും. നമ്മുടെ സ്വന്തം ഇടുക്കിക്കാരിയാണിത്. ടിക്ടോക് അക്കൗണ്ടിൽ 'ഇടുക്കിക്കാരി' എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് അമ്മൂസ് അമൃത എന്ന് പേരിട്ട ഈ പ്രൊഫൈലിന്റെ ഉടമ.

ഐശ്വര്യ റായിയെ മാത്രമല്ല, തൃഷ ഉൾപ്പെടുന്ന മറ്റു താരങ്ങളെയും അമ്മൂസ് അമൃത അനുകരിക്കുന്നുണ്ട്. വൈറൽ വീഡിയോ കണ്ടു നോക്കൂ. അമ്മൂസ് അമൃത എന്ന ഇൻസ്റ്റാഗ്രാം പേജിലെ വീഡിയോയാണിത്.



 




View this post on Instagram




 

From my most fav video😍


A post shared by 💖Ammuzz💖 (@ammuzz_amrutha) on








 




View this post on Instagram




 

❤️❤️❤️❤️


A post shared by 💖Ammuzz💖 (@ammuzz_amrutha) on




First published: June 8, 2020, 8:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading