ഇന്റർഫേസ് /വാർത്ത /Film / 'ഏക പ്രതീക്ഷ ഐശ്വര്യ ആയിരുന്നു'; കാൻ ചലച്ചിത്രമേളയിലെ ഐശ്വര്യ റായിയുടെ ലുക്കിന് ട്രോൾ മഴ

'ഏക പ്രതീക്ഷ ഐശ്വര്യ ആയിരുന്നു'; കാൻ ചലച്ചിത്രമേളയിലെ ഐശ്വര്യ റായിയുടെ ലുക്കിന് ട്രോൾ മഴ

കാൻ ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്

കാൻ ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്

ഐശ്വര്യയുടെ വസ്ത്രം ഫോയിൽ റാപ്പ് പോലെയുണ്ട് എന്നാണ് പലരുടെയും അഭിപ്രായം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

കാൻ ചലച്ചിത്രമേളയിലെ സ്ഥിരസാന്നിധ്യമാണ് ബോളിവുഡ് താരം ഐശ്വര്യ റായ് (Aishwarya Rai). മേളയിലെ റെഡ്കാർപ്പറ്റിൽ ഐശ്വര്യയുടെ ലുക്കും സാധാരണയായി ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തവണ സില്‍വര്‍ ഹുഡുള്ള കറുപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് താരം കാനിലെ റെഡ് കാർപറ്റ് വേദിയിലെത്തിയത്. എന്നാൽ ഈ ലുക്ക് വൈകാതെ ട്രോൾ പേജുകളിൽ നിറഞ്ഞു.

സോഫി കോച്ചർ ആണ് ഐശ്വര്യയുടെ ഈ വസ്ത്രം ഡിസൈൻ ചെയ്തത്. എന്നാൽ ഇത് ഭൂരിഭാ​ഗം പേർക്കും ഇഷ്ടമായില്ലെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്. ഐശ്വര്യയുടെ വസ്ത്രം ഫോയിൽ റാപ്പ് പോലെയുണ്ട് എന്നാണ് പലരുടെയും അഭിപ്രായം. “കാൻ റെഡ് കാർപറ്റിലെ ഈ വർഷത്തെ ഏക പ്രതീക്ഷ ഐശ്വര്യാ റായ് ആയിരുന്നു. അതും ഇല്ലാതായി”, എന്നാണ് ഒരാളുടെ കമന്റ്. ​”ഗിഫ്റ്റ് പൊതിഞ്ഞ് അതിനു മേൽ റിബ്ബൺ കെട്ടുന്നതു പോലെയുണ്ട്”, എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. “ഇത്തവണ ഉർവശി റൗട്ടേല പോലും ഇതിലും മികച്ച ലുക്കിലാണ് എത്തിയത്” എന്നാണ് മറ്റൊരാളുടെ അഭിപ്രായം. “ഐശ്വര്യയെ ഇഷ്ടമാണ്, പക്ഷേ, ഈ വസ്ത്രം ടിൻ ഫോയിൽ പോലെയുണ്ട്”, എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Also read: Kapil Dev | അന്ത കൂടിക്കാഴ്ച വെറുതെ ഇല്ലേയ്; കപിൽ ദേവ് രജനി ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന് സൂചന

അതേസമയം, കാൻ വേദിയിൽ ഐശ്വര്യയുടെ ആദ്യത്തെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്രീൻ കേപ്പ് ഡ്രെസ്സാണ് മേളയുടെ ആദ്യ ദിനത്തിൽ താരം അണിഞ്ഞത്. ഇതിനൊപ്പം ഹൈ ഹീൽസ് ചെരിപ്പും ധരിച്ചിരുന്നു. മകൾ ആരാധ്യ ബച്ചനും ഐശ്വര്യയ്ക്കൊപ്പം കാൻ മേളയിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

29-ാമത് കാൻ ചലച്ചിച്ചിത്ര മേളയ് മെയ് 16നാണ് ആരംഭിച്ചത്. ഇത്തവണത്തെ കാൻ ഫെസ്റ്റിവലിൽ മൂന്ന് ഇന്ത്യൻ സിനിമകളാണ് ഔദ്യോ​ഗിക വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഡിറക്ടേഴ്സ് ഫോർട്നൈറ്റ് (Directors’ Fortnight) വിഭാ​ഗത്തിൽ ഒരു ഇന്ത്യൻ സിനിമയും പ്രദർശിപ്പിക്കും. അനുരാഗ് കശ്യപിന്റെ പുതിയ സിനിമയായ, കെന്നഡി, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥി യുധാജിത് ബസുവിന്റെ നെഹെമിച്ച്, അരിബാം ശ്യാം ശർമയുടെ മണിപ്പൂരി ചിത്രം ഇഷാനോ (1990) എന്നിവയാണ് ഔ​ദ്യോ​ഗിക വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമകൾ. സ്വതന്ത്ര ചലച്ചിത്ര നിർമാതാവായ കനു ബെഹലിന്റെ രണ്ടാമത്തെ ഫീച്ചർ സിനിമയായ ആഗ്രയുടെ വേൾഡ് പ്രീമിയറും ഡയറക്‌ടേഴ്‌സ് ഫോർട്ട്‌നൈറ്റ് വിഭാ​ഗത്തിൽ നടക്കും. ഇതു കൂടാതെ പുതിയതായി ആരംഭിച്ച എമേർജിങ്ങ് ഫിലിം മേക്കേഴ്സ് (emerging filmmakers) വിഭാ​ഗത്തിലും ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.

ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള പാം ഡി ഓർ (​ഗോൾഡൻ പാം) പുരസ്കാരത്തിനു വേണ്ടിയുള്ള മത്സര വിഭാ​ഗത്തിൽ ഇത്തവണയും ഇന്ത്യൻ സിനിമയുടെ സാന്നിധ്യം ഉണ്ടാകില്ല. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘സ്വാഹം’ എന്ന മലയാള ചിത്രമാണ് കാൻ ചലച്ചിത്രമേളയിൽ ഏറ്റവും അവസാനമായി ഈ വിഭാ​ഗത്തിൽ മാറ്റുരച്ച ഇന്ത്യൻ സിനിമ.

First published:

Tags: Aishwarya Rai, Aishwarya Rai Bachchan, Cannes Film Festival