• HOME
  • »
  • NEWS
  • »
  • film
  • »
  • Aishwarya Rajesh | നായിക ഐശ്വര്യ രാജേഷ്; 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' തമിഴ് ട്രെയ്‌ലർ

Aishwarya Rajesh | നായിക ഐശ്വര്യ രാജേഷ്; 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' തമിഴ് ട്രെയ്‌ലർ

മലയാളം സിനിമയുടെ സ്വാഭാവികത തമിഴിൽ ഇല്ല എന്നും ട്രെയിലറിന് മേൽ ആക്ഷേപം ഉയർന്നിട്ടുണ്ട്

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

  • Share this:
    നിമിഷ സജയൻ (Nimisha Sajayan) വേഷമിട്ട 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' (The Great Indian Kitchen) തമിഴ് വേർഷനിൽ നായികയായി ഐശ്വര്യ രാജേഷ് (Aishwarya Rajesh). സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളം സിനിമയുടെ സ്വാഭാവികത തമിഴിൽ ഇല്ല എന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. നിമിഷ ചെയ്ത പേരില്ലാത്ത നായികാ കഥാപാത്രമായാണ് ഐശ്വര്യ തമിഴിലെത്തുക. 'ജയം കൊണ്ടാൻ', വെന്താൻ വേന്ദ്രൻ' സിനിമകളുടെ സംവിധായകൻ ആർ. കണ്ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.

    രാഹുൽ രവീന്ദ്രൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    കാലമെത്ര മാറിയിട്ടും ദാമ്പത്യ ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലും സ്വാതന്ത്ര്യ ബോധവും തീർത്തും ലളിതമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമായാണ് ജിയോ ബേബി 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മലയാളത്തിൽ അവതരിപ്പിച്ചത്. നിമിഷയും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷങ്ങളിലെത്തി.

    വിദ്യാഭ്യാസവും കഴിവുമുള്ള പെൺകുട്ടി അടുക്കളയിൽ ഒതുങ്ങേണ്ട ആവശ്യം എന്തെന്നുള്ള ചോദ്യം അടിസ്ഥാനപ്പെടുത്തി, ഒരു സിനിമ; അതായിരുന്നു 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'.



    Also read: Thangalaan | വിക്രം ചിത്രത്തിൽ മലയാളി നായികമാർ; പാ രഞ്ജിത്തിന്റെ 'തങ്കലാനിൽ' പാർവതി, മാളവിക

    ചിയാൻ വിക്രമിന്റെ (Chiyaan Vikram) പുതിയ ചിത്രത്തിന് 'തങ്കലാൻ' എന്ന് പേരിട്ടു. പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പാർവതിയും മാളവിക മോഹനനും സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകനായി ചിയാൻ വിക്രം അഭിനയിക്കുന്നു. പശുപതി, ഹരി കൃഷ്ണൻ, അൻബു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്.

    എ. കിഷോർ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. തമിഴ് പ്രഭ ഈ ചിത്രത്തിന്റെ സഹ രചയിതാവാണ്. കലാവിഭാഗം കൈകാര്യം ചെയ്യുന്നത് എസ്.എസ്. മൂർത്തി. ആർ.കെ. സെൽവ (എഡിറ്റിംഗ്), സ്റ്റണർ സാം (സ്റ്റണ്ട്സ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

    കോളാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുക. ഒരു ആക്ഷൻ എന്റർടെയ്‌നറായി രൂപകല്പന ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീൻ കെ.ഇ. ജ്ഞാനവേൽ രാജയും പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസുമായി ചേർന്ന് വമ്പൻ ബജറ്റിലാണ്.

    Summary: Aishwarya Rajesh plays the title role in The Great Indian Kitchen Tamil version. The lead actors in the critically acclaimed Malayalam film were Nimisha Sajayan and Suraj Venjaramood. The protagonist was a newlywed who struggled with domestic duties and had little time to explore her passion for dance
    Published by:user_57
    First published: