• HOME
  • »
  • NEWS
  • »
  • film
  • »
  • Aishwaryaa Rajinikanth | രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aishwaryaa Rajinikanth | രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aishwaryaa Rajinikanth admitted to hospital | രണ്ടാമത്തെ തവണയാണ് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

ഐശ്വര്യ രജനികാന്ത്

ഐശ്വര്യ രജനികാന്ത്

  • Share this:
    കോവിഡ് 19 സ്ഥിരീകരിച്ച് ആഴ്ചകൾക്ക് ശേഷം ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനികാന്തിനെ (Aishwaryaa Rajinikanth) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയ കാര്യം ആരാധകരെ അറിയിക്കാൻ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ എത്തി.

    നടൻ ധനുഷുമായുള്ള വേർപിരിയലിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ സംവിധായിക, ആശുപത്രിയിൽ നിന്നുള്ള തന്റെ ചിത്രങ്ങളുടെ ഒരു പരമ്പര പങ്കിട്ടു. “കോവിഡിന് മുമ്പുള്ള ജീവിതം, കോവിഡിന് ശേഷമുള്ള ജീവിതം... വീണ്ടും പനിയും തലകറക്കവും ഉണ്ടായി ആശുപത്രിയിൽ തിരിച്ചെത്തി," ഐശ്വര്യ കുറിച്ചു. തന്നെ ചികിത്സിക്കുന്ന ഡോക്‌ടറെ അഭിനന്ദിക്കുകയും ചെയ്തു ഐശ്വര്യ.

    കമന്റ് സെക്ഷനിൽ ഐശ്വര്യയ്‌ക്ക് ഉടൻ സുഖം പ്രാപിക്കാനുള്ള സന്ദേശങ്ങൾ ആരാധകർ പോസ്റ്റ് ചെയ്തു.

    കഴിഞ്ഞ മാസം തെന്നിന്ത്യൻ മെഗാസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തന്റെ കോവിഡ് -19 രോഗനിർണയത്തെക്കുറിച്ച് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ എല്ലാവരേയും അറിയിച്ചു. എല്ലാ മുൻകരുതലുകളും എടുത്തിട്ടാണ് തനിക്ക് വൈറസ് ബാധിച്ചതെന്ന് ഐശ്വര്യ പറഞ്ഞു.




    2022 ജനുവരിയിൽ ഐശ്വര്യ രജനീകാന്തും ധനുഷും വേർപിരിയുന്നതായി പ്രഖ്യാപിച്ചു. 17 വർഷമായി വിവാഹജീവിതം നയിക്കുന്ന ദമ്പതികൾ തങ്ങളുടെ വേർപിരിയൽ സ്ഥിരീകരിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. “സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്‌പരം അഭ്യുദയകാംക്ഷികളായും പതിനെട്ട് വർഷത്തെ ഒത്തുചേരൽ. വളർച്ച, പരസ്പരം മനസ്സിലാക്കൽ, ക്രമീകരിക്കൽ, പൊരുത്തപ്പെടുത്തൽ എന്നിങ്ങനെയായിരുന്നു യാത്ര. ഞങ്ങളുടെ വഴികൾ വേർപെടുന്ന ഒരു സ്ഥലത്താണ് ഇന്ന് നാം നിൽക്കുന്നത്. (ഞങ്ങൾ) ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാൻ സമയമെടുക്കാനും തീരുമാനിച്ചു," അവരുടെ പ്രസ്താവനയിലെ വാക്കുകൾ ഇങ്ങനെ.

    വാർത്ത കേട്ട് ആരാധകരും ദുഖിതരായപ്പോൾ, ധനുഷിന്റെ പിതാവ് കസ്തൂരി രാജ ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയൽ "കുടുംബ വഴക്ക്" എന്നാണ് രേഖപ്പെടുത്തിയത്.

    Summary: Filmmaker Aishwaryaa Rajinikanth has been admitted to hospital for the second time after being confirmed for Covid 19. Aishwaryaa was tested positive last month. She took to Instagram to inform followers of her present condition. "Life before covid and post covid …back again in the hospital experiencing fever and vertigo and what not ! But when you get to meet one of the most beautiful inspiring motivational dynamic doctors to come and spend time with you …it doesn’t feel that bad doctor @prithikachary ! What a start to women’s day eve for me to meet with you ! Honour ma’am," she wrote
    Published by:user_57
    First published: