• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആരാധ്യയുടെ ചുണ്ടിൽ ചുംബിച്ച് ഐശ്വര്യയുടെ മറുപടി

news18
Updated: July 12, 2018, 2:09 PM IST
ആരാധ്യയുടെ ചുണ്ടിൽ ചുംബിച്ച് ഐശ്വര്യയുടെ മറുപടി
news18
Updated: July 12, 2018, 2:09 PM IST
കാൻ ഫെസ്റ്റിവലിൽ മകൾ ആരാധ്യയുടെ ചുണ്ടിൽ അമ്മയായ ഐശ്വര്യ റായ് ബച്ചൻ ചുംബിച്ചത് കുറച്ചൊന്നുമല്ല വിവാദമായത്. സോഷ്യൽ മീഡിയയിൽ ഐശ്വര്യയെ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കുഞ്ഞിന്റെ ചുണ്ടിൽ അമ്മ ഇങ്ങനെ ചുംബിക്കുന്നത് ശരിയല്ലെന്നാണ് ഐശ്വര്യയെ വിമർശിക്കുന്ന പക്ഷത്തിന്റെ വാദം.

വിവാദങ്ങൾ കെട്ടടങ്ങിയിരിക്കെ വിമർശിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. മകളുടെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രം വീണ്ടും പങ്കുവെച്ചാണ് ഐശ്വര്യ മറുപടി നൽകിയിരിക്കുന്നത്. പാരീസിലെ ഡിസ്നി ലാൻഡിന് മുന്നിൽ നിന്നു കൊണ്ട് മകളെ ചുംബിക്കുന്ന ഫോട്ടോയാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ഇന്റർനാഷണൽ വാച്ച് ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കുന്നതിനാണ് ഐശ്വര്യ മകൾക്കൊപ്പം പാരീസിൽ എത്തിയിരിക്കുന്നത്.

ഇതിനിടെയാണ് മകൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങളും ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. മകളെ പിരിഞ്ഞു നിൽക്കാൻ കഴിയാത്ത അമ്മയാണ് ഐശ്വര്യയെന്ന് അഭിഷേകിന്റെ അമ്മ ജയാ ബച്ചൻ ഒരിക്കൽ പറഞ്ഞിരുന്നു.

ഫണ്ണിഖാനാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. അനിൽ കപൂറും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
First published: July 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍