• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രോളുന്നവർ ട്രോളിക്കോട്ടെ, 'ആരാധ്യ എന്റെ മകളാണ്' ചുട്ടമറുപടിയുമായി ഐശ്വര്യ

news18
Updated: August 5, 2018, 10:46 AM IST
ട്രോളുന്നവർ ട്രോളിക്കോട്ടെ, 'ആരാധ്യ എന്റെ മകളാണ്' ചുട്ടമറുപടിയുമായി ഐശ്വര്യ
news18
Updated: August 5, 2018, 10:46 AM IST
മകൾ ആരാധ്യയെ ഐശ്വര്യ ചുണ്ടിൽ ചുംബിച്ചതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് ഐശ്വര്യയ്ക്ക് നേര‌ിടേണ്ടി വന്നത്. എന്നാൽ വിമർശകരുടെ വായടപ്പിക്കാൻ വീണ്ടും മകളെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ ട്രോളന്മാർക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചൻ.

ഒരു എന്റര്‍ടൈൻമെന്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് തന്നെ വിമർശിച്ചവർക്ക് ഐശ്വര്യ വ്യക്തമായ മറുപടി നൽകിയത്. വെറുക്കുന്നവർ വെറുക്കട്ടെയെന്നും അതൊന്നും തന്നെ ബാധിക്കില്ലെന്നുമാണ് ഐശ്വര്യ പറഞ്ഞത്.

മറ്റുള്ളവർ പറയുന്നതല്ല ഞാൻ എന്താണെന്ന് തീരുമാനിക്കുന്നത്. ആളുകൾക്ക് ഓരോ കാര്യത്തിലും ഓരോ അഭിപ്രായങ്ങൾ ഉണ്ടാകും. അതൊന്നും ഞാൻ ചെയ്യുന്ന കാര്യങ്ങളെയോ, പൊതു സ്ഥലത്ത് ഞാൻ മകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെയോ സ്വാധീനിക്കുന്നില്ല- ഐശ്വര്യ വ്യക്തമാക്കി.

എന്തൊക്കെ ട്രോളുകൾ വന്നാലും അമ്മ എന്ന നിലയിൽ ഞാൻ ഇങ്ങനെയായിരിക്കും. ആളുകൾ വിധിച്ചോട്ടെ. ആരാധ്യ എന്റെ മകളാണ്. ഞാൻ അവളെ സ്നേഹിക്കും. സംരക്ഷിക്കും. അവൾ എന്റെ ജീവിതമാണ്- ഐശ്വര്യ പറഞ്ഞു.

ആളുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയാമെന്നും ചിത്രങ്ങൾ കണ്ട് അവർ അഭിപ്രായം പറയുമെന്ന് അറിയാമെന്നും ഐശ്വര്യ പറയുന്നു. എന്നാൽ അവർ പറയുന്നത് അനുസരിച്ച് കൃത്രിമമാകാൻ തന്നെ കിട്ടില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍