• HOME
  • »
  • NEWS
  • »
  • film
  • »
  • 'മകൾക്ക് കൊറോണ പോസിറ്റീവ്'; വാർത്തയോട് പ്രതികരിച്ച് അജയ് ദേവഗൺ

'മകൾക്ക് കൊറോണ പോസിറ്റീവ്'; വാർത്തയോട് പ്രതികരിച്ച് അജയ് ദേവഗൺ

മകൾ നൈസയ്ക്ക് കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു എന്നായിരുന്നു വാർത്ത പ്രചരിച്ചത്.

Instagram

Instagram

  • Share this:
കഴിഞ്ഞ ദിവസങ്ങളിലാണ് ബോളിവുഡ് താരങ്ങളായ അജയ് ദേവഗൺ-കാജോൾ ദമ്പതികളുടെ മകൾ നൈസയ്ക്ക് കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതിൽ വിശദീകരണവുമായാണ് പിതാവ് അജയ് ദേവഗൺ രംഗത്തെത്തിയിരിക്കുന്നത്.

അന്വേഷിച്ച എല്ലാവർക്കും നന്ദി, കാജോളും നൈസയും സുഖമായിരിക്കുന്നു. മറ്റുള്ള വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അജയ് ട്വിറ്ററിലൂടെ അറിയിച്ചു.
BEST PERFORMING STORIES:മർക്കസിൽ പങ്കെടുത്തവർക്ക് കോവിഡ്; ഡൽഹിയിലെ നിസാമുദ്ദീൻ മേഖല അടച്ചു: എന്താണ് നടന്നതെന്ന് വിശദീകരിച്ച് തബ്‌ലീഗ് ജമാഅത്ത് [NEWS]ആശുപത്രി ജീവനക്കാർക്കായി 'ക്രിക്കറ്റിന്‍റെ മെക്ക'; ലോഡ്സ് സ്റ്റേഡിയം പാർക്കിങിന് ഉപയോഗിക്കും [NEWS]മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് KGMOA; സർക്കാർ ഡോക്ടർമാർ നാളെ കരിദിനമാചരിക്കും [NEWS]

മകൾ നൈസയ്ക്ക് കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു എന്നായിരുന്നു വാർത്ത പ്രചരിച്ചത്. എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് താരം തന്നെ അറിയിച്ചിരിക്കുകയാണ്.



സിങ്കപ്പൂരിലെ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് നൈസ. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ അടച്ചതോടെ നൈസ തിരിച്ച് ഇന്ത്യയിൽ എത്തിയിരുന്നു.
Published by:Naseeba TC
First published: