• HOME
  • »
  • NEWS
  • »
  • film
  • »
  • Adipurush | 'അത് ഞങ്ങളല്ല, ഞങ്ങളുടെ VFX ഇങ്ങനെയല്ല' ; ആദിപുരുഷിന്‍റെ ഗ്രാഫിക്സില്‍ വിശദീകരണവുമായി അജയ് ദേവ്ഗണിന്‍റെ കമ്പനി

Adipurush | 'അത് ഞങ്ങളല്ല, ഞങ്ങളുടെ VFX ഇങ്ങനെയല്ല' ; ആദിപുരുഷിന്‍റെ ഗ്രാഫിക്സില്‍ വിശദീകരണവുമായി അജയ് ദേവ്ഗണിന്‍റെ കമ്പനി

ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച ചിത്രം തമിഴ്, മലയാളം തുടങ്ങി മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും.

  • Last Updated :
  • Share this:
    ബാഹുബലി നായകന്‍ പ്രഭാസ് ശ്രീരാമനായെത്തുന്ന 'ആദിപുരുഷ്'  ന്‍റെ ടീസറിനെ ചൊല്ലി ഉണ്ടായ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ വിവാദത്തില്‍ വിശദീകരണവുമായി നടന്‍ അജയ് ദേവ്ഗണിന്‍റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്സ് കമ്പനിയായ എന്‍വൈ വിഫ്എക്സ് വാല രംഗത്ത്. സിനിമയുടെ ടീസറില്‍ ഉപയോഗിച്ചിട്ടുള്ള ഗ്രാഫിക്സ്, ആഫ്റ്റര്‍ എഫക്ടസ് രംഗങ്ങള്‍ക്ക് വേണ്ടത്ര നിലവാരം ഇല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.

    ആദിപുരുഷിന്‍റെ ഗ്രാഫിക്സ് കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ നിലവാരം പോലും ഇല്ലാത്തതാണെന്നും,  സിനിമയുടെ വിഎഫ്എക്സ് നിരാശപ്പെടുത്തിയെന്നും കാട്ടി ട്രോളുകളും പരിഹാസങ്ങളും വ്യാപകമായി ഉയര്‍ന്നു. സോഷ്യല്‍മീഡിയയിലും ആദിപുരുഷിന് നേരെയുള്ള പരിഹാസം വ്യാപകമായതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായിഎന്‍വൈ വിഫ്എക്സ് വാല രംഗത്തെത്തിയത്.

    ആദിപുരുഷ് ടീസറിലെ രംഗം


    'സിനിമയുടെ വിഎഫ്എക്സ് ചെയ്തത് തങ്ങളല്ല എന്നും ടീസറിന് പിന്നാലെ നിരവധി മാധ്യമങ്ങള്‍ തങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നത്' എന്നും എൻവൈ വിഎഫ്എക്സ് വാല കുറിപ്പിൽ പറയുന്നു.





    500 കോടി രൂപ മുതല്‍ മുടക്കില്‍ രാമായണകഥയെ ആസ്പദമാക്കി താനാജിയിലൂടെ ദേശീയ പുരസ്കാരം നേടിയ ഓം റൗട്ടാണ് ആദിപുരുഷിന്‍റെ സംവിധായകന്‍, പ്രഭാസ് നായക കഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുമ്പോള്‍ പ്രതിനായകനായ ലങ്കേശായി (രാവണന്‍) ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ എത്തുന്നു. കൃതി സനോണ്‍ ആണ് സീതയെ അവതരിപ്പിക്കുന്നത്.

    ആദിപുരുഷ് ടീസറിലെ രംഗം


    ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച ചിത്രം തമിഴ്, മലയാളം തുടങ്ങി മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. ഛായാഗ്രഹണം - ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ.



    വലിയ മുതല്‍മുടക്കില്‍ ഒരുക്കിയിട്ടും സിനിമയുടെ ടീസര്‍ നിരാശപ്പെടുത്തിയെന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം. കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളാനാവത്ത വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും രാമായണത്തില്‍ എവിടെയാണ് ഡ്രാഗണ്‍ എന്നിങ്ങനെ വിമര്‍ശനങ്ങള്‍ പലവിധത്തില്‍ ഉയരുന്നുണ്ട്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Published by:Arun krishna
    First published: