നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Tovino Thomas | വൈറലായി ടൊവിനോ തോമസിന്റെ പുതിയ ലുക്ക്; 'അജയന്റെ രണ്ടാം മോഷണം' പോസ്റ്റര്‍ പുറത്ത്

  Tovino Thomas | വൈറലായി ടൊവിനോ തോമസിന്റെ പുതിയ ലുക്ക്; 'അജയന്റെ രണ്ടാം മോഷണം' പോസ്റ്റര്‍ പുറത്ത്

  എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായി പ്രവർത്തിച്ച ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍

  അജയന്റെ രണ്ടാം മോഷണം

  അജയന്റെ രണ്ടാം മോഷണം

  • Share this:
   ടൊവിനോ തോമസ്(Tovino Thomas) ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' പോസ്റ്റര്‍ പുറത്ത്. ഗൗരവകരമായി ഇരിക്കുന്ന് ടൊവിനോ തോമസിനെയാണ് പോസ്റ്ററില്‍ കാണാവുന്നത്. താരത്തിന്റെ പുതിയ ലുക്കും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 9 ഈയേഴ്‌സ് ഓഫ് ടൊവിനോ തോമസ് എന്ന പേരിലാണ് പോസ്റ്റര്‍. സംവിധായകന്‍ ജിതിന്‍ ലാലാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

   ജിതിന്റെ ആദ്യ സംവിധാന സംരംഭമാണ് അജയന്റെ രണ്ടാം മോഷണം. സ്വന്തമായി ഷോര്‍ട്ട് ഫിലിമുകളും ശ്രദ്ധേയ ആല്‍ബം 'ബോധി, ഗതി, മുക്തിയും' സംവിധാനം ചെയ്തത് ജിതിനാണ്.

   അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച യൂ.ജി.എം. എന്റെര്‍റ്റൈന്മെന്റ് ആണ് നിര്‍മ്മാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനര്‍ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കുന്നത്.


   കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാര്‍ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ അഡിഷണല്‍ സ്‌ക്രീന്‍പ്ലേ ദീപു പ്രദീപാണ്.

   ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് തമിഴില്‍ 'കന' പോലുള്ള ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനമൊരുക്കിയ ദിബു നൈനാന്‍ തോമസാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നി സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.
   Published by:Jayesh Krishnan
   First published:
   )}