തമിഴകത്തിന്‍റെ ‘തല’ അജിത്ത് കുമാറിന് പിറന്നാള്‍ സമ്മാനമായി പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവിന് ശേഷമുള്ള അജിത്തിന്‍റെ കരിയറിലെ 62-ാം ചിത്രം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വിഘ്നേഷ് തന്നെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അജിത്തിനൊപ്പം ഉറപ്പായും ഒരു സിനിമ ചെയ്യും അത് എകെ 62 ആവില്ലെന്നാണ് വിഘ്നേഷ് പറഞ്ഞത്.
തമിഴിലെ തടം, ടെഡി, കളകതലൈവന്‍ തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത മഗിഴ് തിരുമേനിയാകും എകെ 62 സംവിധാനം ചെയ്യുക.തല അജിത്തിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുരത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
Wishing the man of Persistence, Passion and Hard work 🫡 Our dearest #AjithKumar sir a Happy B’day 🥳
It’s time for Celebration now…! 🥳🎉🎊
Our next film with Mr. #AK is titled #VidaaMuyarchi 💪🏻 “EFFORTS NEVER FAIL” and will be directed by the cult film-maker… pic.twitter.com/9uFcnjJIv4
— Lyca Productions (@LycaProductions) April 30, 2023
‘വിടാമുയർച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം.. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് അവസാന വാരം ആരംഭിക്കും. പി ആർ ഒ – ശബരി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ajith Kumar, Ajith movie, Tamil cinema