നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Father's Day | മലയാള സിനിമയിലെ അച്ഛന്മാർ; രസകരമായ പോസ്റ്റുമായി അജു വർഗീസ്

  Father's Day | മലയാള സിനിമയിലെ അച്ഛന്മാർ; രസകരമായ പോസ്റ്റുമായി അജു വർഗീസ്

  Aju Varghese comes up with a hilarious video on father roles in Malayalam cinema | മലയാള സിനിമയിലെ രസകരമായ ഒരുപിടി അച്ഛൻ കഥാപാത്രങ്ങളെയെല്ലാം ചേർത്തുപിടിച്ചുള്ള വീഡിയോയുമായി അജു വർഗീസ്

  അജു വർഗീസ്

  അജു വർഗീസ്

  • Share this:
   നാല് മക്കളുടെ, അതും രണ്ടു ജോഡി ഇരട്ടക്കുട്ടികളുടെ അച്ഛനാണ് നടൻ അജു വർഗീസ്. ഈ ഫാദേഴ്‌സ് ദിനത്തിൽ പലരും പ്രതീക്ഷിക്കുക അജുവിന്റെയും മക്കളുടെയും കുസൃതി നിറഞ്ഞ ഏതെങ്കിലും ഒരു പോസ്റ്റ് ആയിരിക്കും അല്ലേ? മൂത്തവരായ ഇവാനും, ജുവാനയും ഇളയവരായ ജെയ്ക്കും ലൂക്കുമാണ്‌ അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും മക്കൾ.

   പക്ഷെ ഈ ഫാദേഴ്‌സ് ഡേയിൽ അജു വന്നിരിക്കുന്നത് തീർത്തും വ്യത്യസ്തവും രസകരവുമായ ഒരു പോസ്റ്റുമായാണ്. മലയാള സിനിമയിലെ രസകരമായ ഒരുപിടി അച്ഛൻ കഥാപാത്രങ്ങളെയെല്ലാം ചേർത്തുപിടിച്ചുള്ള ഒരു വീഡിയോയാണ് അജു പോസ്റ്റ് ചെയ്തിട്ടുള്ളത്.

   'ഭൂമിയുടെ സ്പന്ദനം മാത്‍സ്' എന്ന് വിശ്വസിക്കുന്ന ചാക്കോ മാഷും, 'തോറ്റു തുന്നംപാടി വരുന്നടീ, നിന്റെ മോൻ' എന്ന് ലവലേശം കൂസലില്ലാതെ പറയുന്ന അരശുമൂട്ടിൽ അപ്പുക്കുട്ടന്റെ അച്ഛൻ ഗോപാല മേനോനും, മദ്യം തലയ്ക്കു പിടിച്ചപ്പോൾ ഫോൺ എടുത്ത് വിളിച്ച് 'ഞാൻ നിന്റെ തന്തയാടാ, തന്ത' എന്ന് പറഞ്ഞ വക്കീൽ ശ്യാം പ്രകാശും ഒക്കെ ചേർന്ന രസകരമായ മുഹൂർത്തങ്ങളാണ് അജു പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉള്ളത്. ഇവിടെ തീർന്നിട്ടില്ല കേട്ടോ. മറ്റു രസകരമായ കാഴ്ചകൾ നിങ്ങൾ തന്നെ കണ്ടോളൂ. വീഡിയോ ചുവടെ കാണാം.
   View this post on Instagram


   A post shared by Aju Varghese (@ajuvarghese)


   Also read: കംപ്യൂട്ടറിൽ അച്ഛന്റെ ഗാനം പ്ലേ ചെയ്ത് ജൂനിയർ സി; വീഡിയോയുമായി മേഘ്ന രാജ്

   ജൂനിയർ സി എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന മേഘ്‌ന രാജ്- ചിരഞ്ജീവി സർജ്ജ ദമ്പതിമാരുടെ പുത്രൻ ഫാദേഴ്‌സ് ഡേയിൽ ഓമനത്തം തുളുമ്പുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ആറു മാസം പിന്നിട്ട മകൻ അമ്മ മേഘ്‌നയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുക മാത്രമല്ല, അൽപ്പം ടെക് സാവി കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയും കൂടിയാണ്.

   ഈ മാസമായിരുന്നു ചിരഞ്ജീവി സർജയുടെ ആദ്യ ഓർമ്മദിനം. ഇതേമാസം തന്നെ ഫാദേഴ്‌സ് ഡേയും വന്നുചേർന്നു എന്നതും തീർത്തും യാദൃശ്ചികം.

   ഈ ദിവസം ജൂനിയർ സി കംപ്യൂട്ടറിൽ കൈവച്ചതും തീർത്തും അവിചാരിതമായി അച്ഛന്റെ ഗാനം പ്ലേ ചെയ്യപ്പെട്ടത് പോസ്റ്റ് ചെയ്തിരിക്കുകയാണ് മേഘ്‌ന. "ഇത് പ്ലാൻ ചെയ്തതല്ല. കമ്പ്യൂട്ടർ കീ കണ്ടതും അവന് ആകാംക്ഷയായി. മിടുക്കനായത് കൊണ്ട് നേരെപോയി അവന്റെ അച്ഛന്റെ പാട്ട് പ്ലേ ചെയ്‌തു. അത് വീണ്ടും വീണ്ടും പ്ലേ ചെയ്യാൻ എന്നോട് പറഞ്ഞു. ഞാൻ സന്തോഷത്തോടെ അനുസരിച്ചു," മേഘ്ന ക്യാപ്‌ഷനിൽ കുറിച്ചു.

   Summary: Aju Varghese posted a video on Instagram showing the popular father roles in Malayalam cinema on Father's Day
   Published by:user_57
   First published:
   )}