ആർട്ടിക്കിൾ 21; ചിത്രത്തിലെ അജു വർഗീസിന്റെ ലുക്ക് പുറത്തിറങ്ങി

Aju Varghese in the second look poster of Article 21 | ആർട്ടിക്കിൾ 21 ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

News18 Malayalam | news18-malayalam
Updated: July 13, 2020, 6:43 AM IST
ആർട്ടിക്കിൾ 21; ചിത്രത്തിലെ അജു വർഗീസിന്റെ ലുക്ക് പുറത്തിറങ്ങി
അജു വർഗീസ്
  • Share this:
ആർട്ടിക്കിൾ 21 ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അജു വർഗീസ്, ലെന എന്നിവരുടെ പേജുകളിലൂടെ പുറത്തിറങ്ങി.

വാക്ക്‌ വിത്ത്‌ സിനിമ പ്രസൻസിന്റെ ബാനറിൽ ജോസഫ്‌ ധനൂപും പ്രസീനയും നിർമ്മിച്ച്‌ ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആർട്ടിക്കിൾ 21. ലെന,അജു വർഗ്ഗീസ്‌, രോമാഞ്ച് രാജേന്ദ്രൻ, ബിനീഷ്‌ കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ, രാജേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അതിഥി വേഷത്തിൽ ജോജു ജോർജും ചിത്രത്തിൽ എത്തുന്നുണ്ട്.വളരെ ഗൗരവമേറിയതും ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് സിനിമയുടെ പ്രമേയം എന്ന് അണിയറക്കാർ പറയുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌ അഷ്കർ. ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്‌ സന്ദീപ്‌ നന്ദകുമാറും സൗണ്ട്‌ ഡിസൈൻ രംഗനാഥ്‌ രവിയും കൈകാര്യം ചെയ്യുന്നു.
Published by: meera
First published: July 13, 2020, 6:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading