നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നിവിനും ധ്യാനും അജു വർഗീസും ചേർന്ന് പാചകം ചെയ്യുന്നത് എന്ത്? ബക്കറ്റ് ചിക്കനോ, അതോ പുതിയ സിനിമയോ!

  നിവിനും ധ്യാനും അജു വർഗീസും ചേർന്ന് പാചകം ചെയ്യുന്നത് എന്ത്? ബക്കറ്റ് ചിക്കനോ, അതോ പുതിയ സിനിമയോ!

  നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ അടിക്കുറിപ്പുമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചർച്ച.

  News18 Malayalam

  News18 Malayalam

  • Share this:
   ലോക്ക്ഡൗൺ കാലത്ത് സിനിമാ പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളെല്ലാം വീടുകളിലാണ്. കുട്ടികളോട് കളിച്ചും തങ്ങൾ അഭിനയിച്ച പഴയ സിനിമകള്‍ കണ്ടുമൊക്കെയാണ് പലരും സമയം ചെലവഴിക്കുന്നത്. സമയമുള്ളതിനാൽ തന്നെ പലരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ അടിക്കുറിപ്പുമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചർച്ച.

   നിവിൻ പോളിക്കും ധ്യാൻ ശ്രീനിവാസനും ഒപ്പമുള്ള ചിത്രമാണ് അജു വർഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിന് എന്തോ പ്ലാൻ ചെയ്യുകയാണെന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. ഒപ്പം ഒരു ഓംലറ്റിന്റെ ഇമോജിയും. ഇതോടെ ആരാധകരെല്ലാം ഉണർന്നു. എന്താണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് അറിയാനുള്ള ജിജ്ഞാസയാണ് പലരും പ്രകടിപ്പിച്ചത്. ലോക്ക്ഡൗൺ കാലത്ത് പാചകം ചെയ്യാനാണെങ്കിൽ ബക്കറ്റ് ചിക്കനാണ് നല്ലതെന്നാണ് ചില പ്രേക്ഷകർ മറുപടി നൽകിയിരിക്കുന്നത്. ഇത് നല്ല ഐഡിയ ആണെങ്കിലും ഈ കൂടിക്കാഴ്ചക്ക് സമയം കുറവാണെന്നായിരുന്നു ഈ കമന്റിന് അജുവിന്റെ മറുപടി.

   TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]

   നിവിന്റെ തടി കുറഞ്ഞോ, ഷോർട്ട് ഫിലിമാണോ ഒരുങ്ങുന്നത്, വിനീത് ശ്രീനിവാസനെ മിസ് ചെയ്യുന്ന ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഫോട്ടോയിൽ മൂന്നുപേരും ശാരീരിക അകലം പാലിച്ചില്ലെന്നും ചിലർ തമാശരൂപേണ ചൂണ്ടിക്കാട്ടുന്നു. മാസ്ക് ശരിയായി ധരിച്ചില്ലെന്ന് മറ്റു ചിലർ. കൊറോണ കാലത്ത് , സെൽഫിക്ക് മാതൃകാപരമായി പോസ് ചെയ്ത ധ്യാൻ ശ്രീനിവസനു അഭിനന്ദനങ്ങൾ നൽകുന്നവരുമുണ്ട്.

   പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നുവോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ചെറുതല്ല. ലവ് ആക്ഷൻ ഡ്രാമ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് ചിലർ കുറിച്ചു. പുതിയ കഥ റെഡി ആയോ..അടുത്ത ഒരു അടാറ് പടത്തിനു കട്ട വെയ്ഗ്റ്റിംഗ് എന്നാണ് ചില ആരാധകരുടെ കമന്റ്. മൂന്നുപേരും അവസാനമായി ഒന്നിച്ച ലവ് ആക്ഷൻ ഡ്രാമ ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. ധ്യാനിന്റെ ആദ്യ സംവിധാന സംരംഭം തന്നെ അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. നിവിന്‍ പോളി, നയന്‍താര. അജു വര്‍ഗീസ് തുടങ്ങിയവരാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. അജു വര്‍ഗീസ് തന്നെയാണ് ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം നിര്‍മ്മിച്ചിരുന്നത്.

   വീണ്ടും അഭിനയത്തില്‍ സജീവമാകാനുളള തയ്യാറെടുപ്പിലാണ് ധ്യാന്‍. കഴിഞ്ഞ ദിവസം ധ്യാന്‍ ശ്രീനിവാസന്റെതായി പുറത്തിറങ്ങിയൊരു മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. തന്റെ എറ്റവും പുതിയ ചിത്രത്തിന് വേണ്ടിയാണ് ലോക് ഡൗണ്‍ കാലത്ത് ധ്യാന്‍ ശരീര ഭാരം കുറച്ചിരിക്കുന്നത്. ഈ ചിത്രവും പുറത്തുവിട്ടത് അജുവര്‍ഗീസായിരുന്നു.

   First published:
   )}