തമിഴ് പാട്ടുപാടി സുരേഷ് ഗോപി; അത്ഭുതപ്പെട്ട് അജു വർഗീസ്

Aju Varghese posts a singing video of Suresh Gopi | വർഷങ്ങൾക്ക് മുൻപ് ഒരു പൊതുവേദിയിൽ സുരേഷ് ഗോപി പാടിയ ഗാനം അജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: February 13, 2020, 7:57 PM IST
തമിഴ് പാട്ടുപാടി സുരേഷ് ഗോപി; അത്ഭുതപ്പെട്ട് അജു വർഗീസ്
സുരേഷ് ഗോപി
  • Share this:
നെഞ്ചുക്കുൾ പെയ്തിടും മാമലൈ... തമിഴ് ചിത്രം വാരണം ആയിരത്തിലെ സൂര്യയുടെ അത്യുഗ്രൻ പ്രണയ ഗാനം. ആ ഗാനം സുരേഷ് ഗോപി പാടിയാൽ എങ്ങനെയുണ്ടാവും? ആ പാട്ടുകേട്ടാൽ അത്ഭുതപ്പെടും എന്നാണ് അജു വർഗീസിന്റെ പ്രതികരണം.

വർഷങ്ങൾക്ക് മുൻപ് ഒരു പൊതുവേദിയിൽ സുരേഷ് ഗോപി പാടിയ ഗാനം അജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ചിത്രം 'വരനെ ആവശ്യമുണ്ട്' ചിത്രത്തിൽ ചെറുതായെങ്കിലും ഒരു നൃത്ത രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 25 കൊല്ലങ്ങൾക്ക് മുൻപ് ചുക്കാൻ എന്ന സിനിമയിലെ 'മലരമ്പൻ തഴുകുന്ന...' എന്ന ഗാനരംഗത്തിലെ പ്രശസ്ത ഡാൻസ് നമ്പറിന്റെ ഒരു ഭാഗമാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്.

First published: February 13, 2020, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading