• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉളുപ്പുണ്ടോയെന്ന് ചോദിച്ചയാൾക്ക് അജുവിന്റെ മറുപടി

Gowthamy GG | news18
Updated: June 29, 2018, 2:45 PM IST
ഉളുപ്പുണ്ടോയെന്ന് ചോദിച്ചയാൾക്ക് അജുവിന്റെ മറുപടി
Gowthamy GG | news18
Updated: June 29, 2018, 2:45 PM IST
സ്വന്തം സിനിമയ്ക്ക് പുറമെ മറ്റുള്ളവരുടെ സിനിമകളും സോഷ്യൽ മീഡിയ വഴി പ്രൊമോട്ട്ചെയ്യുന്ന താരമാണ് അജു വർഗീസ്. ജയസൂര്യ പ്രധാന വേഷത്തിലെത്തിയ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അജു ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതിനെ വിമർശിച്ചെത്തിയവർക്ക് കിടിലം മറുപടി നൽകിയിരിക്കുകയാണ് താരം. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടിയിൽ അജുവും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇത്തരത്തിൽ പ്രൊമോട്ട് ചെയ്യുന്നതിന് നിനക്ക് എത്രകിട്ടുന്നുണ്ടെന്നാണ് ഒരാളുടെ ചോദ്യം. പത്ത് ലക്ഷം ലഭിക്കുന്നുണ്ടെന്നും ആരോടും പറയേണ്ടെന്നും അജു പരിഹാസരൂപേണ മറുപടി നൽകിയിട്ടുണ്ട്. ഈ മറുപടിക്ക് താഴെ രൂക്ഷ ഭാഷയിൽ തന്നെ മറ്റൊരാൾ കമന്റ് ചെയ്തിരിക്കുകയാണ്. നിനക്ക് ഉളുപ്പുണ്ടോയെന്നും ഞങ്ങളുടെ കാശല്ലേ നിന്നെ വളർത്തിയതെന്നും അയാൾ ചോദിക്കുന്നുണ്ട്. നിന്നെ എങ്ങനെ നിർത്തണമെന്ന് ഞങ്ങൾക്കറിയാമെന്നും ഇയാൾ കമന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതെ നിങ്ങളുടെ പണം തന്നെയാണ് സിനിമയുടെ വരുമാനം. പക്ഷെ ഒരു സംശയം ഞാൻ താങ്കളോട് എന്ത് ചെയ്തു. ഞാന്‍ ഭാഗമായ ചിത്രം പ്രൊമോട്ട് ചെയ്തതോ? ശരിക്കും മനസിലാവാത്തതു കൊണ്ടാണ്- അജു മറുപടി നൽകിയിരിക്കുന്നു.

First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍