നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മേരി ഭാര്യയായി വന്നതോടെ സാജൻ നന്നായി'; അജു വർഗീസിന്‍റെ കുടുംബചിത്രം 'സാജൻ ബേക്കറി'

  'മേരി ഭാര്യയായി വന്നതോടെ സാജൻ നന്നായി'; അജു വർഗീസിന്‍റെ കുടുംബചിത്രം 'സാജൻ ബേക്കറി'

  ഒടുവിൽ അപ്പന്‍റെ നിർബന്ധത്തിന് വഴങ്ങി സാജൻ പെണ്ണുകെട്ടി. കെട്ട്യോളായി മേരി വന്നതോടെ സാജന്‍റെ ജീവിതം മാറിമറിഞ്ഞു

  aju varghese sajan bakery

  aju varghese sajan bakery

  • Share this:
   പല നാട്ടിൽ പല കച്ചവടം നടത്തിനോക്കി. പക്ഷേ ഒന്നിലും പുന്നമൂട്ടിൽ ശമേൽ മാപ്പിളേടെ മകൻ സാജൻ പച്ച പിടിച്ചില്ല. ഓരോ തവണ നാട്ടിലേക്ക് തിരിച്ചുവരുമ്പോഴും ജീവിതാനുഭവം മാത്രമായിരുന്നു സാജന്‍റെ കൈമുതൽ. ഒടുവിൽ അപ്പന്‍റെ നിർബന്ധത്തിന് വഴങ്ങി സാജൻ പെണ്ണുകെട്ടി. കെട്ട്യോളായി മേരി വന്നതോടെ സാജന്‍റെ ജീവിതം മാറിമറിഞ്ഞു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സാജൻ ബേക്കറി എന്ന കുടുംബചിത്രത്തിൽ നായകകഥാപാത്രമായി വരുന്നത് അജു വർഗീസാണ്. സിനിമയിൽ അജുവിന്‍റെ ഭാര്യയായി വേഷമിടുന്നത് ഗ്രേസ് ആന്‍റണിയാണ്. ചിത്രത്തിന്‍റെ കഥാശകലം അജു വർഗീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

   അജു വർഗീസിന്‍റെ പോസ്റ്റ് പൂർണരൂപം

   സാജൻ, പുന്നമൂട്ടിൽ ശമേൽ മാപ്പിളേടെ ഒരേ ഒരു സന്തതി.
   തന്റെ അപ്പൻ സാജന്റെ പേരിൽ റാന്നിയിൽ പണ്ട് 62ൽ ഒരു ബേക്കറി തുടങ്ങീട്ടും സാജന്റെ മനസും ശരീരവും അവിടെയൊന്നുമല്ലാരുന്നു. പല നാട്ടിൽ, പല കച്ചവടത്തിന്റെ പുറകെ പോയ സാജൻ പക്ഷെ ഒരിടത്തും വേരുറച്ചില്ല, എല്ലാ വട്ടവും നാട്ടിലേക്കു തിരിച്ചു വന്നപ്പോൾ മിച്ചം വന്നത് ജീവിതാനുഭവം മാത്രം. ഒടുക്കം അപ്പന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം. മേരി..

   ഉറവപൊട്ടി പലവഴിക്ക് ഒഴുകിയ കാട്ടുനീരിനെക്കാളും ചിതറിയ സാജന്റെ മനസ്സിനെ, ചിന്തകളെ, ഒരേ ഗതിയിലേക്ക് കൊണ്ടുപോയവളാരുന്നു മേരി. സാജൻ മനസിലാക്കാൻ ശ്രമിച്ച ഒരേ ഒരു വ്യക്തി എന്നുവേണമെങ്കിലും പറയാം. എന്നിരുന്നാലും സാജനു മേരിയെ നല്ല പേടിയാരുന്നു. ചിലപ്പോ അതുകൊണ്ടാരിക്കും പിന്നെപ്പോളോ അയാൾ നന്നായതും. അപ്പന്റെ സൗന്ദര്യവും (ശെരിക്കും ) അമ്മേടെ ഐശ്വര്യവും കിട്ടിയത് മൂത്തവൾ Betsy-ക്കാണ്, രണ്ടാമത്തവൻ Bobin മേരിടെ വയറ്റിൽ വളരുമ്പോൾ സാജനും മേരിയും നല്ല തല്ലുപിടിത്തം ഉണ്ടാരുന്നകൊണ്ടാണെന്നു തോന്നുന്നു Bobin look-ലും സ്വഭാവത്തിലും ഇച്ചിരി മൂശേട്ട ആരുന്നു.. സാജനെ പോലെ..

   അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോൻ നായികയായി അഭിനയിക്കുന്നു. ഗണേഷ് കുമാർ, ജാഫർ ഇടുക്കി, ലെന, ഗ്രേസ് ആന്‍റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അജു വർഗീസ്, അരുൺ ചന്ദു എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിക്കുന്നത്.
   Published by:Anuraj GR
   First published:
   )}