നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പേടിക്കാൻ തയാറായിക്കോളൂ; ആകാശ ഗംഗ 2ന് തുടക്കമായി

    പേടിക്കാൻ തയാറായിക്കോളൂ; ആകാശ ഗംഗ 2ന് തുടക്കമായി

    20 വര്‍ഷം മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാംഭാഗത്തിന്റെയും സ്വിച്ച് ഓണ്‍ കർമം നടന്നത്.

    ആകാശഗംഗ 2ന്റെ സ്വിച്ച് ഓൺ കർമം

    ആകാശഗംഗ 2ന്റെ സ്വിച്ച് ഓൺ കർമം

    • News18
    • Last Updated :
    • Share this:
      കൊച്ചി: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന് തുടക്കമായി. 20 വര്‍ഷം മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാംഭാഗത്തിന്റെയും സ്വിച്ച് ഓണ്‍ കർമം നടന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2ലെ അഭിനേതാക്കള്‍.

      പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഓണത്തിന് റിലീസ് ചെയ്യും.

      ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ വിനയന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായിരുന്നു ആകാശഗംഗ. 1999ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങിയവരാണ് അഭിനയിച്ചത്.
      First published:
      )}