നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബെയർ ഗ്രിൽസിനൊപ്പം വനാന്തരങ്ങളിലേക്ക് അക്ഷയ് കുമാർ; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

  ബെയർ ഗ്രിൽസിനൊപ്പം വനാന്തരങ്ങളിലേക്ക് അക്ഷയ് കുമാർ; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

  Akshay Kumar Goes On Adventure With Bear Grylls | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൂപ്പർസ്റ്റാർ രജനികാന്തിനും ശേഷം ബെയർ ഗ്രിൽസ് ഷോയിൽ നടൻ അക്ഷയ് കുമാർ

  അക്ഷയ് കുമാർ

  അക്ഷയ് കുമാർ

  • Share this:
   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൂപ്പർസ്റ്റാർ രജനികാന്തിനും ശേഷം ബെയർ ഗ്രിൽസ് ഷോയിൽ പങ്കെടുക്കാൻ നടൻ അക്ഷയ് കുമാർ. 'ഇന്റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്' എന്ന പരിപാടിയുടെ വരാനിരിക്കുന്ന എപ്പിസോഡിൽ അക്ഷയ് കുമാർ പങ്കെടുക്കും.

   പരിപാടിയുടെ മോഷൻ പോസ്റ്റർ പങ്കിട്ടുകൊണ്ടാണ് അക്ഷയ് കുമാർ വാർത്ത പുറത്തുവിട്ടത്. ഒപ്പം തന്നെ ഗ്രിൽസും വീഡിയോ പങ്കിട്ടു. #KhiladiOnDiscovery എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ഗ്രിൽസ് ഈ വാർത്ത പങ്കിട്ടത്. "ധൈര്യത്തോടെ ജീവിച്ച ജീവിതം ഒരു സാഹസികതയാണ്." എന്ന വാചകത്തോടെയാണ് ഗ്രിൽസ് വീഡിയോ പോസ്റ്റ് ചെയ്തത്.   ഡിസ്‌കവറി ചാനൽ ഷോയിൽ പ്രമുഖരെയും കൊണ്ട് ഗ്രിൽസ് നടത്തുന്ന 48 മണിക്കൂർ നീണ്ട സാഹസിക യാത്രയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവിടെ അവർ തീർത്തും അവിചാരിതമായ സാഹചര്യങ്ങൾ നേരിടുന്നതിലാണ് വിജയം. ഈ കടമ്പകൾ കടക്കാൻ തങ്ങളുടെ പരിമിതികൾ പരമാവധി മറികടക്കുക എന്ന പോംവഴി മാത്രമേയുള്ളൂ.

   2019ൽ ഗ്രിൽസിനൊപ്പം മോദി ഒരു സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കുകയാണുണ്ടായത്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയ ഉദ്യാനത്തിലായിരുന്നു സാഹസിക പരിപാടി. ‌   പിന്നീട് രജനികാന്തിനൊപ്പം കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവിലെ വനമേഖലയിൽ ആറ് മണിക്കൂർ നേരം നീണ്ട ഷൂട്ടിങ്ങായിരുന്നു. മൈസൂരിലെ തീർത്തും കാഠിന്യം നിറഞ്ഞ ചുറ്റുപാടിൽ വച്ചായിരുന്നു ഷൂട്ട്. ഷൂട്ടിനിടയിൽ രജനിക്ക് പരിക്ക് പറ്റി എന്ന് വർത്തയുണ്ടായിരുന്നെങ്കിലും ഇത് വെറും അഭ്യൂഹം മാത്രമെന്ന് പിന്നീട് അറിയിച്ചു.

   ബോളിവുഡിലെ ഏറ്റവും ആരോഗ്യദൃഢഗാത്രരായ താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ആയോധന മുറകളിലും മറ്റും പ്രാവീണ്യമുള്ള അക്ഷയ് 'ഖത്രോൻ കെ ഖിലാഡി' എന്ന സാഹസിക റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു.

   പരിപാടി സെപ്റ്റംബർ 11ന് ഡിസ്‌കവറി പ്ലസ് ആപ്പിലും സെപ്റ്റംബർ 14ന് ഡിസ്‌കവറി ചാനലിലും കാണാം.
   Published by:meera
   First published:
   )}