നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അത് യഥാർത്ഥ അണ്ടർടേക്കറല്ല; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി ആക്ഷൻ ഹീറോ അക്ഷയ് കുമാർ

  അത് യഥാർത്ഥ അണ്ടർടേക്കറല്ല; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി ആക്ഷൻ ഹീറോ അക്ഷയ് കുമാർ

  തൊണ്ണൂറുകളിലെ ബോളിവുഡ് ആരാധകരെ ഒരിക്കൽക്കൂടി ആ 'നൊസ്റ്റാൾജിയ'യിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ബോളിവുഡിലെ ആക്ഷൻ ഹീറോ അക്ഷയ് കുമാർ

  'ഖില്ലാഡിയോൻ കാ ഖില്ലാഡി'യിലെ രംഗം

  'ഖില്ലാഡിയോൻ കാ ഖില്ലാഡി'യിലെ രംഗം

  • Share this:
   തൊണ്ണൂറുകളിലെ ബോളിവുഡ് ആരാധകരെ ഒരിക്കൽക്കൂടി ആ 'നൊസ്റ്റാൾജിയ'യിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ബോളിവുഡിലെ ആക്ഷൻ ഹീറോ അക്ഷയ് കുമാർ. ഇതിഹാസ ഗുസ്തി താരം അണ്ടർ‌ടേക്കറിനെ പരാജയപ്പെടുത്തിയ വ്യക്തികളിൽ ഒരാളാണ് താനുമെന്ന് കാണിക്കുന്ന ഒരും മീം പങ്കുവെച്ചാണ് 'ഖില്ലാഡിയോൻ കാ ഖില്ലാഡി' എന്ന ചിത്രത്തിന്റെ 25-ാം വാർഷിക ദിനത്തിൽ അക്ഷയ് കുമാർ രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം ആരാധകർക്കായി ഒരു രസകരമായ വസ്തുതയും വെളിപ്പെടുത്തിയിട്ടുണ്ട് താരം. ഗുസ്തി താരം ബ്രയാൻ ലീയാണ് ഈ സിനിമയിൽ അണ്ടർടേക്കറായി അഭിനയിച്ചതെന്നാണ് താരം വെളിപ്പെടുത്തിയത്.

   'ഖില്ലാഡിയോൻ കാ ഖില്ലാഡിയുടെ' റിലീസ് 25 വർഷം പിന്നിടുന്ന ദിവസത്തിൽ ഇതാ ഒരു രസകരമായ കുറിപ്പ് എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് കുമാർ മീം പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം തന്നെയാണ് രസകരമായ ഈ വസ്തുതയും താരം വെളിപ്പെടുത്തിയത്.

   1996ൽ പുറത്തിറങ്ങിയ ചിത്രമായ 'ഖിലാഡിയോൻ കാ ഖിലാഡിയിൽ' ഗുസ്തി താരം അണ്ടർടേക്കറിനോട് അക്ഷയ് കുമാർ ഏറ്റുമുട്ടുന്നൊരു രംഗമുണ്ടായിരുന്നു. ചിത്രത്തിൽ രേഖയും രവീന ടണ്ടനും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി ആക്ഷൻ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അക്ഷയ് കുമാറിന്റെ എക്കാലത്തേയും മികച്ച ആക്ഷൻ രംഗങ്ങളാണ് 'ഖിലാഡിയോൻ കാ ഖിലാഡിയിൽ' ചിത്രീകരിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് അക്ഷയ് കുമാർ പങ്കുവെച്ച ചിത്രത്തിനു താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.   അണ്ടർ‌ടേക്കർ എന്ന പേര് ഒരു ലൈസൻസുള്ള കഥാപാത്രമാണ്. 1991 മുതൽ ഗുസ്തിക്കാരനായ മാർക്ക് കാലവേയാണ് അണ്ടർടേക്കറായി ഗുസ്തിക്കളത്തിൽ നിറഞ്ഞിരുന്നത്. ബ്രയാൻ ലീയും ഒരു ഗുസ്തിക്കാരനാണ്. 1994 ൽ ഏതാനും ചില മത്സരങ്ങളിൽ അണ്ടർ‌ടേക്കർ ആയി ബ്രയാൻ ലീ പ്രത്യക്ഷപ്പെട്ടിരുന്നു. ഖിലാഡി സീരീസിലെ നാലാമത്തെ ഭാഗമാണ് 'ഖിലാഡിയോൻ കാ ഖിലാഡി'. ഉമേഷ് മെഹ്‌റയാണ് ചിത്രത്തിന്റെ സംവിധായകൻ.   ഈ വർഷം ആദ്യം സി‌എൻ‌എൻ ന്യൂസ് 18 ന്റെ മിഷൻ പാനി എന്ന പരിപാടിയിൽ, 90 കളിൽ വെള്ളം എങ്ങനെ തന്റെ രക്ഷകനായിത്തീർന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം പരിപാടിയുടെ ബ്രാൻഡ് അംബാസഡർ കുമാർ പങ്കുവെച്ചിരുന്നു. 'വെള്ളം എന്റെ രക്ഷകനാണ്', ഖിലാഡിയോൻ കാ ഖിലാഡിയിൽ “അണ്ടർ‌ടേക്കർ”നെ ഉയർത്തിയ ശേഷം നടുവിന്റെ ഡിസ്കിന് പ്രശ്നങ്ങൾ ഉണ്ടായപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞു.

   അന്നത്തെ പരിക്ക് കാരണം അക്ഷയ് കുമാറിന് ഓടാനും മറ്റ് ആക്ഷൻ രംഗങ്ങളിൽ പ്രവർത്തിക്കാനും കഴിയാതെ പോയി. ഒരു വർഷത്തെ ചികിത്സയ്ക്ക് ശേഷം, ഒരു ഡോക്ടർ ജലചികിത്സ നിർദ്ദേശിച്ചു, വെള്ളത്തിൽ കൂടി ഓടാനും വെള്ളത്തിൽ വ്യായാമം ചെയ്യാനുമാണ് ഡോക്ടർ ആവശ്യപ്പെട്ടത്. ആ ജല ചികിത്സയുടെ ഭാഗമായാണ് സുഖം പ്രാപിച്ചതെന്ന് അക്ഷയ് കുമാർ പറയുന്നു. അതിനു ശേഷം വെള്ളത്തിലുള്ള വ്യായാമം ഇന്നും തുടരുന്നുണ്ടെന്നും അക്ഷയ് കുമാർ പറയുന്നു. വ്യായാമത്തിനായി ജലാശയങ്ങൾ ഉപയോഗിക്കണമെന്നാണ് അക്ഷയ് കുമാറിന്റെ വാദം.

   രോഹിത് ഷെട്ടിയുടെ ആക്ഷൻ ചിത്രമായ സൂര്യവംശിയാണ് അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. കൂടാതെ രൺവീർ സിങ്ങും അജയ് ദേവ്ഗനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
   Published by:user_57
   First published:
   )}