ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ (Akshay Kumar). നിരവധി അഭിമുഖങ്ങളിൽ താരം തന്റെ ഫിറ്റ്നസിന്റെ രഹസ്യം തുറന്നു പറഞ്ഞിരുന്നു. പുകയില, മദ്യം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം, നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യണമെന്ന് പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്.
സിനിമാ, വിനോദ വ്യവസായത്തിന്റെ ഭാഗമായിട്ടും അദ്ദേഹം ഈ ജീവിതശൈലി പിന്തുടരുന്നു. അതും രാത്രി വൈകി നിരവധി പരിപാടികൾ നടക്കുന്ന ബോളിവുഡിൽ. ഇന്ന് അതിരാവിലെ, നടൻ മുംബൈ പോലീസിന് വേണ്ടി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. അവിടെ അദ്ദേഹം സൈക്കിൾ ചവിട്ടുകയും, ജോഗിംഗ് ചെയ്യുകയും ചെയ്തു. കൂടാതെ പാപ്പരാസികൾ അദ്ദേഹത്തോടൊപ്പം ജോഗിങ്ങിൽ പങ്കുകൊണ്ടു.
ബോളിവുഡ് പാപ്പരാസി വീരൽ ഭയാനി നടൻ ജോഗിംഗും സൈക്കിളിംഗും ചെയ്യുന്ന വീഡിയോ പങ്കിട്ടു. അതേസമയം തന്നെ പോലീസും പാപ്പുകളും അദ്ദേഹത്തെ വളഞ്ഞു. അക്ഷയ് എങ്ങനെയാണ് ഒരു 'മോർണിംഗ് പേഴ്സൺ' ആവുന്നത് എന്ന് അദ്ദേഹം പരാമർശിച്ചു. വീഡിയോ ചുവടെ:
അക്ഷയ് കുമാർ ചടങ്ങിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും, അവിടെയുണ്ടായിരുന്നവരുമായി സംവദിക്കുകയും ചെയ്തു. വീഡിയോ ചുവടെ കാണാം:
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയ സാമ്രാട്ട് പൃഥ്വിരാജിൽ അക്ഷയ് കുമാർ അടുത്തിടെ നായകവേഷം ചെയ്തിരുന്നു. ഏകദേശം 400 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങി എന്ന് പറയപ്പെടുന്ന ചിത്രം. 200 കോടി രൂപയിൽ താഴെ വരുമാനം മാത്രമാണ് നേടിയത്. രണ്ടാഴ്ച കൊണ്ട് 70 കോടി മാത്രമേ ബോക്സ് ഓഫീസിൽ നിന്നും ലഭിച്ചുള്ളൂ.
ഈ വർഷത്തെ അക്ഷയ്യുടെ മറ്റൊരു റിലീസ് ആയ ബച്ചൻ പാണ്ഡേയും വിജയിച്ചില്ല. ഈ വർഷം അദ്ദേഹത്തിന് രണ്ട് റിലീസുകൾ കൂടി വരാനുണ്ട്. ആഗസ്റ്റ് 11 ന്, ആനന്ദ് എൽ റായിയുടെ രക്ഷാ ബന്ധനിലൂടെ അക്ഷയ് വീണ്ടും ബിഗ് സ്ക്രീനിലെത്തും. ഈ സിനിമ ആമിർ ഖാനും കരീന കപൂറും അഭിനയിക്കുന്ന ലാൽ സിംഗ് ഛദ്ദയുമായി തിയേറ്ററിൽ ഏറ്റുമുട്ടും. ദീപാവലി ദിനത്തിൽ, അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര, രാകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിക്കുന്ന 'താങ്ക് ഗോഡ്' എന്ന ചിത്രവുമായി അക്ഷയ്യുടെ 'റാം സേതു' മത്സരിക്കും.
Summary: Akshay Kumar had taken Bollywood paps literally on the run during an inaugural programme in Mumbai in the morning. The videos have been gaining traction on social mediaഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.