അക്ഷയ് കുമാർ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം 'പൃഥ്വിരാജ്' (Prithviraj Film)റിലീസിനുള്ള ഒരുക്കത്തിലാണ്. അടുത്ത മാസം മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ലോക സുന്ദരി പട്ടം നേടിയ മാനുഷി ഛില്ലാറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാർ പൃഥ്വിരാജ് ചൗഹാനായി ചിത്രത്തിൽ എത്തും.
ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി രസകരമായ ചില കാര്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയ്ക്കു വേണ്ടി 50,000 വസ്ത്രങ്ങളാണത്രേ തയ്യാറാക്കിയത്. മാത്രമല്ല, വസ്ത്രങ്ങൾക്കൊപ്പം തലയിൽ കെട്ടുന്ന 500 ടർബനും പ്രത്യേകം തയ്യാറാക്കി.
യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ഡോ. ചന്ദ്രപ്രസാദ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകനാണ് സിനിമയ്ക്കായി നടത്തിയ ഒരുക്കങ്ങളെ കുറിച്ച് പറഞ്ഞത്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് ആ കാലത്തെ ആളുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള 500 ഓളം ടർബനുകൾ ഉണ്ടാക്കി.
അക്കാലത്തെ രാജാക്കന്മാരും സാധാരണക്കാരും മറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരും ഉപയോഗിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും വേഷവിധാനങ്ങെ കുറിച്ചും പ്രത്യേകം പഠിച്ചാണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. കൈകൊണ്ട് നിർമിച്ച 50,000 വസ്ത്രങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള കോസ്റ്റ്യൂം ഡിസൈനർ മുംബൈയിൽ എത്തി താമസിച്ചാണ് ഇത് തയ്യാറാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.