• HOME
  • »
  • NEWS
  • »
  • film
  • »
  • AKSHAY KUMAR S MOTHER ARUNA BHATIA DIES

RIP Aruna Bhatia| അക്ഷയ് കുമാറിന്റെ അമ്മ അന്തരിച്ചു; വിടവാങ്ങിയത് താരത്തിന്റെ പിറന്നാൾ ദിനത്തിന്റെ തലേ ദിവസം

ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

image: Instagram

image: Instagram

  • Share this:
    ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനിൽ സിനിമാ ചിത്രീകരണത്തിലായിരുന്ന അക്ഷയ് അമ്മയുടെ അസുഖ വിവരം അറിഞ്ഞ ഉടനെ മുംബൈയിൽ എത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

    അക്ഷയുടെ പിറന്നാൾ ദിനത്തിന് തൊട്ടുമുമ്പാണ് അമ്മയുടെ വേർപാട്. നാളെയാണ് അക്ഷയ് കുമാറിന്റെ 53ാം പിറന്നാൾ. അമ്മയുടെ ആരോഗ്യനിലയെ കുറിച്ച് അക്ഷയ് സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. തനിക്കും കുടുംബത്തിനും ദുഃഖകരമായ സമയമാണിതെന്നും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അക്ഷയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.


    സിൻഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അക്ഷയ് കുമാർ ലണ്ടനിൽ എത്തിയത്. അക്ഷയ്ക്കൊപ്പം ഭാര്യ ട്വിങ്കിൾ ഖന്നയും മക്കളും ഉണ്ടായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച്ചയാണ് അക്ഷയ് തിരിച്ച് മുംബൈയിൽ എത്തിയത്.








    View this post on Instagram






    A post shared by Akshay Kumar (@akshaykumar)





    മുംബൈയിലെ ഹിരനന്ദാനി ആശുപത്രിയിലായിരുന്നു അരുണ ഭാട്ടിയ. രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അക്ഷയ് ജനിച്ചത്.

    അദേഹത്തിന്റെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു.
    Published by:Naseeba TC
    First published:
    )}