• HOME
  • »
  • NEWS
  • »
  • film
  • »
  • Akshay Kumar | അക്ഷയ് കുമാർ കോവിഡ് പോസിറ്റീവ്; കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കില്ല

Akshay Kumar | അക്ഷയ് കുമാർ കോവിഡ് പോസിറ്റീവ്; കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കില്ല

Akshay Kumar tested positive for Covid to skip attending The Cannes | ഇത് രണ്ടാം തവണയാണ് നടൻ കോവിഡ് പോസിറ്റീവ് ആവുന്നത്

അക്ഷയ് കുമാർ

അക്ഷയ് കുമാർ

  • Share this:
    കോവിഡ്-19 പോസിറ്റീവായതിനെ തുടർന്ന് ഈ വർഷം കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കില്ല എന്ന് അക്ഷയ് കുമാർ (Akshay Kumar) വെളിപ്പെടുത്തി. ഇത് രണ്ടാം തവണയാണ് നടൻ കോവിഡ് പോസിറ്റീവ് ആവുന്നത്. ദുഃഖകരമായ വാർത്ത അക്ഷയ് ട്വിറ്ററിലൂടെ പങ്കുവച്ചു.



    കാൻ 2022 റെഡ് കാർപെറ്റിൽ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ, ആർ. മാധവൻ, നവാസുദ്ദീൻ സിദ്ദിഖി, നയൻതാര, തമന്ന ഭാട്ടിയ, ശേഖർ കപൂർ, സിബിഎഫ്‌സി മേധാവി പ്രസൂൺ ജോഷി, റിക്കി കെജ് എന്നിവരും മറ്റും അക്ഷയ്ക്കൊപ്പം ചേരുമെന്ന് ഈ ആഴ്ച ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.

    2021 ഏപ്രിലിൽ അക്ഷയ്‌ കോവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. “ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് എല്ലാവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ പ്രോട്ടോക്കോളുകളും പിന്തുടർന്ന്, ഞാൻ ഉടൻ തന്നെ ഐസലേറ്റു ചെയ്‌തു. ഞാൻ ഹോം ക്വാറന്റൈനിലാണ്, ആവശ്യമായ വൈദ്യസഹായം തേടിയിട്ടുണ്ട്. എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരോടും സ്വയം പരിശോധന നടത്താനും ശ്രദ്ധിക്കാനും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. വളരെ വേഗം തിരിച്ചെത്തും," അദ്ദേഹം അന്ന് ഇങ്ങനെ പറഞ്ഞു.

    തുടർന്ന് താൻ ആശുപത്രിയിൽ പ്രവേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. “ഊഷ്മളമായ ആശംസകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. അതെല്ലാം പ്രവർത്തിക്കുന്നുവെന്ന് തോന്നുന്നു. ഞാൻ സുഖമായിരിക്കുന്നു, പക്ഷേ മെഡിക്കൽ ഉപദേശപ്രകാരം മുൻകരുതൽ നടപടിയായി ഞാൻ ആശുപത്രിയിൽ പ്രവേശിച്ചു. ഞാൻ ഉടൻ നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൂക്ഷിക്കുക," അദ്ദേഹം ആ സമയത്ത് പറഞ്ഞു.

    അക്ഷയ് പുതിയ ചിത്രം പൃഥ്വിരാജിന്റെ പ്രമോഷനുകളിൽ മുഴുകിയ വേളയിലാണ് കോവിഡ് ബാധിതനാവുന്നത്. നിർഭയനും ശക്തനുമായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ അടിസ്ഥാനമാക്കി, ഘോറിലെ മുഹമ്മദിനെതിരെ ധീരമായി പോരാടിയ നായക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മുൻ ലോകസുന്ദരി മാനുഷി ചില്ലറിന്റെ അരങ്ങേറ്റം കൂടിയാണ് 'പൃഥ്വിരാജ്'. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ജൂൺ മൂന്നിന് ചിത്രം റിലീസ് ചെയ്യും.

    Summary: Actor Akshay Kumar not to attend the Cannes after testing positive for Covid 19. The actor had intensified promotions for his next, Prithviraj. He reprises Prithviraj Chauhan in his next
    Published by:user_57
    First published: