• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോഹൻലാലിനു നേരെ 'ട്രിഗർ' വലിച്ച് അലൻസിയർ; വിവാദമായതോടെ വിശദീകരണം

news18
Updated: August 9, 2018, 4:13 PM IST
മോഹൻലാലിനു നേരെ 'ട്രിഗർ' വലിച്ച് അലൻസിയർ; വിവാദമായതോടെ വിശദീകരണം
news18
Updated: August 9, 2018, 4:13 PM IST
നടക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വാർത്തകളിൽ ഇടം നേടിയിരുന്നു. ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി എത്തുന്നതിനെതിരെ ഒരുകൂട്ടം കലാകാരന്മാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം വാർത്തയായത്. പ്രതിഷേധങ്ങൾക്കിടെയിൽ തന്നെ കഴിഞ്ഞ ദിവസം പുരസ്കാര ചടങ്ങ് നടന്നു. മുഖ്യാതിഥിയായി മോഹൻലാൽ എത്തുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മോഹൻലാൽ വൈകാരികമായി പ്രസംഗിച്ചതും വാർത്തയായി.

എന്നാൽ ചടങ്ങിനിടെ ചില നാടകീയ സംഭവങ്ങളും ഉണ്ടായി. മോഹൻലാൽ സംസാരിക്കുന്നതിനിടെ വേദിയിലുണ്ടായിരുന്ന മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ അലൻസിയർ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് കൈവിരലുകൾ തോക്കുപോലെ മോഹൻലാലിനു നേരെ ചൂണ്ടി രണ്ടുതവണ ട്രിഗർ വലിച്ചു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സദസിൽ ഉണ്ടായിരിക്കുമ്പോഴാണ് സംഭവം. വെടിയുതിർത്തതായി ഭാവിച്ച ശേഷം സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ച അലൻസിയറെ പൊലീസും മറ്റുള്ളവരും ചേർന്ന് തടഞ്ഞു.

മോഹൻലാലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അലൻസിയർ ഇങ്ങനെ ചെയ്തതെന്നാണ് ആക്ഷേപം. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അലൻസിയർ. മോഹൻലാലിനെതിരെയുള്ള പ്രതിഷേധമായിരുന്നില്ല അതെന്നാണ് അലൻസിയർ പറഞ്ഞത്. പ്രമുഖ ഓൺലൈനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാമൂഹിക വ്യവസ്ഥിതിയിൽ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് അങ്ങനെ ചെയ്തതെന്നും സർക്കാസത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അലൻസിയർ പറഞ്ഞു.
First published: August 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626