• HOME
  • »
  • NEWS
  • »
  • film
  • »
  • Alia Bhatt | പ്രസവശേഷം ആലിയ ആശുപത്രി വിട്ടു; മകളെ കയ്യിലെടുത്ത് രൺബീർ; വീഡിയോ

Alia Bhatt | പ്രസവശേഷം ആലിയ ആശുപത്രി വിട്ടു; മകളെ കയ്യിലെടുത്ത് രൺബീർ; വീഡിയോ

കുഞ്ഞിന്റെ മുഖം ക്യാമറാ കണ്ണുകളിൽ പതിയാതിരിക്കാൻ ചേർത്തു പിടിച്ച് രൺബീർ. വീഡിയോ

ആലിയ ഭട്ട്

ആലിയ ഭട്ട്

  • Share this:
പ്രസവശേഷം ആശുപത്രി വിട്ട നടി ആലിയ ഭട്ട് (Alia Bhatt) രൺബീറിന്റെ കുടുംബവീടായ വാസ്തുവിൽ എത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതേകാലോടെയാണ് ആലിയ മകളെയും കൊണ്ട് വീട്ടിലെത്തിയത്. ഇവരുടെ കാർ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയതും പാപ്പരാസികൾ പിന്നാലെ കൂടിയിരുന്നു. കുഞ്ഞിനെ ക്യാമറാക്കണ്ണുകളിൽ നിന്നും മാറ്റിപ്പിടിക്കാൻ പിതാവ് രൺബീർ കപൂർ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു. ബാന്ദ്രയിലെ വീട്ടിലേക്കാണ് ഇവർ എത്തിയത്. ഇവർക്കൊപ്പം രൺബീറിന്റെ മാതാവ് നീതു കപൂറും ഉണ്ടായിരുന്നു.

നീതു സിങ്ങും ഭർത്താവ് ഋഷി കപൂറും താമസിച്ചിരുന്ന പാലി ഹിൽ ബംഗ്ലാവിൽ ഏകദേശം മൂന്നു വർഷങ്ങളായി പുനഃരുദ്ധാരണ പ്രവർത്തനം നടന്നുവരികയാണ്. എട്ടു നിലകളുള്ള കെട്ടിടമാണിത്. ഇവർ ഇവിടേയ്ക്ക് താമസം മറ്റും എന്ന് ഇ-ടൈംസ് റിപ്പോർട്ടിൽ പറയുന്നു. രൺബീർ- ആലിയ ദമ്പതികൾക്ക് ഇതിൽ ഒരു നില മുഴുവനായും ലഭിക്കും. ഒരു നില ഇവരുടെ മകൾക്ക് വേണ്ടി മാറ്റിവയ്ക്കും.







വിവാഹം കഴിഞ്ഞ് വളരെ വേഗം തന്നെ ആലിയ താൻ ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. നവംബർ 6 ശനിയാഴ്ച മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം.

പ്രസവ ശേഷം ആലിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കുഞ്ഞ് പിറന്നതിനെക്കുറിച്ച് മനോഹരമായ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒട്ടേറെപ്പേരാണ് ഇവർക്ക് ആശംസ അറിയിച്ചത്. ആലിയയുടെ കുടുംബത്തിലും മൂന്ന് പെണ്മക്കളാണുള്ളത്. അടുത്ത തലമുറയും പെൺകുഞ്ഞായതിന്റെ സന്തോഷത്തിലാണിവർ.




ഗർഭകാലത്ത് ആലിയ സ്വന്തം മറ്റേർണിറ്റി വസ്ത്രബ്രാൻഡ് ആരംഭിച്ചിരുന്നു. ഏറ്റെടുത്ത സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമേ ആലിയ വിശ്രമം ആരംഭിച്ചുള്ളൂ.

മുൻപൊരിക്കൽ കുഞ്ഞിനിടാനുള്ള പേര് കണ്ടുപിടിച്ചിരുന്നതായി ആലിയ പറഞ്ഞിരുന്നു. ഇനി കുഞ്ഞിന്റെ പേര് എന്തെന്ന് ഇവർ പറയാനുള്ള കാത്തിരിപ്പിലാകും ആരാധക ലോകം.

Summary: Alia Bhatt is back home after delivering a baby girl on Sunday. Paps were quick to capture the visuals of the mom, kid and family, but Ranbir had strategically hid the baby's face from being caught on camera. Alia and baby arrived at Ranbir's home Vaastu
Published by:user_57
First published: