വെറുമൊരു വീട്ടുവേലക്കാരിയായി ആലിയ ഭട്ട് അവരെ കാണില്ല; സഹായിക്ക് പിറന്നാൾ ആഘോഷം ഒരുക്കി പ്രിയതാരം

Alia Bhatt celebrates birthday of her domestic help | പക്ഷെ പിറന്നാൾ കേക്ക് കഴിക്കാൻ ആലിയക്കു സാധിച്ചില്ല

News18 Malayalam | news18-malayalam
Updated: June 11, 2020, 7:59 AM IST
വെറുമൊരു വീട്ടുവേലക്കാരിയായി ആലിയ ഭട്ട് അവരെ കാണില്ല; സഹായിക്ക് പിറന്നാൾ ആഘോഷം ഒരുക്കി പ്രിയതാരം
പിറന്നാൾ ആഘോഷത്തിൽ നിന്നും
  • Share this:
ആലിയ ഭട്ടിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു പിറന്നാൾ ആഘോഷമുണ്ടായിരുന്നു. ആലിയ ഭട്ടും സഹോദരി ഷഹീനും ചേർന്ന് വീട്ടിലെ സഹായിയായ റാഷിദയുടെ പിറന്നാൾ കൊണ്ടാടുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കേക്ക് മുറിക്കുന്നതും മെഴുകുതിരി ഊതുന്നതും കാണാം.

Also read: Anushree Photoshoot| നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

റാഷിദ കേക്ക് കട്ട് ചെയ്യുമ്പോൾ പിന്നിൽ നിന്നും ആലിയയും സഹോദരിയും ആശംസാഗാനം പാടി. പക്ഷെ റാഷിദ ഒരു കഷ്ണം കേക്ക് നീട്ടിയതും, ആലിയ അത് സ്നേഹത്തോടെ നിരസിച്ചു. ആലിയ ഇപ്പോൾ ഡയറ്റിങ്ങിലാണ്.

രൺബീറും ആലിയയും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ബ്രഹ്‌മാസ്‌ത്രയാണ് ആലിയയുടെ അടുത്ത ചിത്രം. ലോക്ക്ഡൗൺ ആയതിനാൽ ചിത്രം നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ സംവിധായകൻ അയാൻ മുഖർജി ചിത്രത്തിന്റെ പിന്നണിയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ലണ്ടൻ, മുംബൈ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 
View this post on Instagram
 

My dream birthday


A post shared by Rashida Shaikh (@rashidamd132) on


First published: June 11, 2020, 7:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading