• HOME
  • »
  • NEWS
  • »
  • film
  • »
  • Alia Bhatt| അഭിനയം മാത്രമല്ല, അൽപം സംഗീതവും വശമുണ്ട്; IIT വിദ്യാർത്ഥികളെ കയ്യിലെടുത്ത് ആലിയ ഭട്ട്

Alia Bhatt| അഭിനയം മാത്രമല്ല, അൽപം സംഗീതവും വശമുണ്ട്; IIT വിദ്യാർത്ഥികളെ കയ്യിലെടുത്ത് ആലിയ ഭട്ട്

ആർപ്പുവിളികളോടെയാണ് ഐഐടി വിദ്യാർത്ഥികൾ ആലിയ ഭട്ടിന്റെ പാട്ട് സ്വീകരിച്ചത്

  • Last Updated :
  • Share this:
    പുതിയ ചിത്രം ബ്രഹ്മാസ്ത്രയുടെ (Brahmastra)പ്രമോഷൻ തിരക്കുകളിലാണ് ആലിയ ഭട്ടും (Alia Bhatt)റൺബീർ കപൂറും (Ranbir Kapoor). ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം സെപ്റ്റംബർ 9 നാണ് പുറത്തിറങ്ങുന്നത്.

    ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് ആലിയയും റൺബീറും ബോംബെ ഐഐടിയിൽ എത്തിയത്. താനും ഐഐടിയിൽ പോയിട്ടുണ്ടെന്ന് ഇനി ധൈര്യമായി പറയാം എന്നായിരുന്നു ഇവിടെ എത്തുന്നതിനു മുമ്പ് ആലിയ തമാശരീതിയിൽ പറഞ്ഞത്.

    വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടയിൽ ബ്രഹ്മാസ്ത്രയിലെ 'കേസരിയാ' എന്ന സൂപ്പർഹിറ്റ് ഗാനം ആലിയ വിദ്യാർത്ഥികൾക്കു വേണ്ടി. തനിക്ക് അഭിനയം മാത്രമല്ല, അൽപം പാടാനും കഴിവുണ്ട‌െന്ന് തെളിയിച്ചിരിക്കുകയാണ് ആലിയ.



    ആലിയ പാടുമ്പോൾ തൊട്ടടുത്ത് റൺബീർ കേട്ടു കൊണ്ടിരിക്കുന്ന വീഡിയോ ഇതിനകം വൈറലാണ്. ആർപ്പുവിളികളോടെയാണ് ഐഐടി വിദ്യാർത്ഥികൾ ആലിയ ഭട്ടിന്റെ പാട്ട് സ്വീകരിച്ചത്. വീഡിയോ ഇതിനകം വൈറലാണ്.



    മാതാപിതാക്കളാകുന്നുവെന്ന സന്തോഷവാർത്തയും ആലിയ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിനുശേഷം ആലിയയുടേയും റൺബീർ കപൂറിന്റേയും പിറകേയാണ് പാപ്പരാസികൾ.

    ഇതിനിടയിൽ, ട്വിറ്ററിൽ ബ്രഹ്മാസ്ത്രയ്ക്കെതിരെ ക്യാമ്പെയിനും സജീവമാണ്. ബോയ്ക്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ്ടാഗിലാണ് പ്രചരണം. ബോളിവുഡിൽ പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കെതിരെ വ്യാപകമായ രീതിയിൽ ഹേറ്റ് ക്യാമ്പെയ്നും നടക്കുന്നുണ്ട്.
    Published by:Naseeba TC
    First published: