• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തെ സഹായിക്കണം; അഭ്യർഥനയുമായി സിനിമ ലോകം


Updated: August 17, 2018, 3:01 PM IST
കേരളത്തെ സഹായിക്കണം; അഭ്യർഥനയുമായി സിനിമ ലോകം

Updated: August 17, 2018, 3:01 PM IST
ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് കേരളം സാക്ഷിയായിരിക്കുന്നത്. ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന കേരളത്തിന് കൈത്താങ്ങുമായി നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തെ സഹായിക്കണമെന്ന അഭ്യർഥനയുമായി മലയാള സിനിമയ്ക്കു പുറമെ ഹിന്ദി, തമിഴ് സിനിമ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്

ബോളിവുഡ് താരങ്ങളായ അനുഷ്ക ശർമ, അജയ് ദേവ്ഗൺ, വരുൺ ധവാൻ, ഗായിക ശ്രേയ ഘോഷാൽ, തമിഴ് താരങ്ങളായ ജി വി പ്രകാശ്, വിശാൽ, കാർത്തിക് സുബ്ബരാജ്, നടി സായ് പല്ലവി, നിവിൻ പോളി, മോഹൻലാൽ തുടങ്ങി നിരവധി പേർ സഹായം അഭ്യർഥിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്കം മൂലം കേരളത്തിനുണ്ടായിരിക്കുന്ന ദുരന്തം അങ്ങേയറ്റം വേദനജനകമാണെന്നും നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും ബോളിവുഡ് താരം അനുഷ്ക ശർമ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം വിവിധ ജില്ലകളിലെ ഹെൽപ് ലൈൻ നമ്പരും അനുഷ്ക പങ്കുവെച്ചിട്ടുണ്ട്.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നാണ് അജയ് ദേവ്ഗണിന്റെ ട്വീറ്റ്. വിവിധ ജില്ലകളുടെ ഹെൽപ് ലൈൻ നമ്പറുകളും അജയ്ദേവ്ഗൺ ഷെയർ ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്കം മൂലം കേരളത്തിലുണ്ടായിരിക്കുന്ന അവസ്ഥ അങ്ങേയറ്റം മോശമാണ്. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയും കേന്ദ്ര സർക്കാരിന്റെ സഹായവും കേരളത്തിന് ആവശ്യമാണ്. കൂടാതെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെ പിന്തുണയും ആവശ്യമാണ്. കേരളത്തിൽ ജനങ്ങൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഹൃദയം തകരുകയാണ്- വരുൺ ധവാൻ ട്വീറ്റ് ചെയ്തിരിക്കുന്നു.
Loading...
കേരളത്തിലെ നമ്മുടെ കുടുംബങ്ങൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഹൃദയം തകരുന്നു. അവരുടെ സുരക്ഷയ്ക്കായി പരിപൂർണ പിന്തുണയും പ്രാർഥനയും നമുക്ക് നൽകാം- നടി സായ് പല്ലവി ട്വീറ്റ് ചെയ്യുന്നു. വിവിധ ജില്ലകളിലെ ഹെൽപ്പ് ലൈൻ നമ്പർ ഷെയർ ചെയ്യണമെന്നഭ്യർഥിക്കുകയാണ് ജിവി പ്രകാശ്.

കേരളത്തിനൊപ്പമുണ്ടെന്നും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നമുക്ക് ചെയ്യാൻ കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമെന്നും ഗായിക ശ്രേയ ഘോഷാൽ ട്വീറ്റ് ചെയ്തിരിക്കുന്നു.

വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തെ എല്ലാവരും സഹായിക്കണമെന്നാണ് വിശാലിന്റെ ട്വീറ്റ്. തനിക്ക് ചെയ്യാൻ കഴിയുന്ന ചെറിയൊരു സഹായം ചെയ്തിട്ടുണ്ടെന്നും കേരളത്തെ പഴയതു പോലെയാക്കാൻ എല്ലാവരും സഹായിക്കണമെന്നും വിശാൽ ട്വീറ്റിൽ പറയുന്നു.

ആലവുയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് ബോട്ടുകൾ ആവശ്യമുണ്ടെന്നഭ്യർഥിച്ചാണ് നിവിൻ പോളിയുടെ ട്വീറ്റ്.

ഇതിനു പുറമെ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരങ്ങളായ ആർപി സിംഗ്, അശ്വിൻ തുടങ്ങിയവരും കേരളത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്.
First published: August 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍