നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Allu Arjun| മുത്തച്ഛന്റെ 99ാം ജന്മവാർഷികം; അല്ലു സ്റ്റുഡിയോസുമായി അല്ലു അർജുനും കുടുംബവും

  Allu Arjun| മുത്തച്ഛന്റെ 99ാം ജന്മവാർഷികം; അല്ലു സ്റ്റുഡിയോസുമായി അല്ലു അർജുനും കുടുംബവും

  അല്ലു രാമലിംഗയ്യയുടെ സ്മരണാർത്ഥമായാണ് സ്റ്റുഡിയോ.

  • Share this:
   തെലുങ്ക് സിനിമയിൽ പുതിയ നാഴികകല്ലാകാൻ അല്ലു സ്റ്റുഡിയോയുമായി അല്ലു അർജുനും കുടുംബവും. ഹൈദരാബാദിൽ വൻകിട ഫിലിം സ്റ്റുഡിയോ ആണ് ഒരുക്കുന്നത്.

   അല്ലു അർജുന്റെ മുത്തച്ഛനും തെലുങ്ക് സിനിമയിലെ പ്രമുഖ ഹാസ്യതാരവുമായിരുന്ന അല്ലു രാമലിംഗയ്യയുടെ 99ാം ജന്മവാർഷിക ദിനമായ ഇന്നാണ് അല്ലു സ്റ്റുഡിയോസിന്റെ ശിലാസ്ഥാപനം നടന്നത്.
   View this post on Instagram

   ALLU Studios


   A post shared by Allu Arjun (@alluarjunonline) on

   ഇതിന്റെ ചിത്രങ്ങൾ അല്ലു അർജുൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദിലാണ് ഫിലിം സ്റ്റുഡിയോ ഒരുങ്ങുന്നത്. അല്ലു അർജുൻ, സഹോദരന്മാര‍ായ ബോബി, സിരീഷ്, പിതാവ് അല്ലു അരവിന്ദ് എന്നിവർ ചേർന്നാണ് ശിലാസ്ഥാപനം നടത്തിയത്.

   അല്ലു രാമലിംഗയ്യയുടെ സ്മരണാർത്ഥമായാണ് സ്റ്റുഡിയോ. തെലുങ്കിൽ ആയിരത്തിലധികം സിനിമകളിൽ വേഷമിട്ട നടനാണ് അല്ലു രാമലിംഗയ്യ. 1990 ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്ത പദ്മശ്രീ നൽകി ആദരിച്ചു. മായാബസാർ, മിസ്സമ്മ, മുത്യാല മുഗ്ഗു, ശങ്കരാഭരണം എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു.   സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയാണ് അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. രഷ്മി മന്ദാനയാണ് നായിക. പ്രകാശ് രാജ്, ജഗപതി ബാബു, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
   Published by:Naseeba TC
   First published:
   )}