നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Allu Arjun | ആരാധകരെ ത്രസിപ്പിക്കുന്ന അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ഡാൻസ് നമ്പറുകൾ ഇതാ

  Happy Birthday Allu Arjun | ആരാധകരെ ത്രസിപ്പിക്കുന്ന അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ഡാൻസ് നമ്പറുകൾ ഇതാ

  Allu Arjun birthday: Seven power-packed dance moves of the actor | അല്ലു അർജുന്റെ ഏഴ് കിടിലൻ നൃത്ത രംഗങ്ങൾ ഇതാ

  അല്ലു അർജുൻ

  അല്ലു അർജുൻ

  • Share this:
   ആരാധകരുടെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന് ഇന്ന് 38-ാം പിറന്നാൾ. 2003ൽ ഗംഗോത്രി എന്ന സിനിമയിലൂടെ ചലച്ചിത്ര ജീവിതം ആരംഭിച്ച അല്ലു അർജുൻ ആര്യ (2004, 2009), വേദം (2010), ജൂലായ് (2012), റേസ് ഗുറാം (2014), രുദ്രമദേവി (2015) എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ യുവ ഹൃദയങ്ങൾ കീഴടക്കി. ഇപ്പോൾ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ ഒരുക്കത്തിലാണ് അല്ലു. ഓഗസ്റ്റ് 13 ന് ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

   തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ ഒരേസമയം മലയാളത്തിലും റിലീസ് ചെയ്യാറുണ്ട്. പ്രമുഖ തെലുങ്ക് നടൻ ചിരഞ്ജീവിയുടെ ബന്ധുവായ അല്ലു അർജുൻ നൃത്തത്തിലും മികച്ച പ്രകടനമാണ് നടത്താറുള്ളത്. ബണ്ണി എന്നും അറിയപ്പെടുന്ന അല്ലു അർജുൻ കരാട്ടെ, ജിംനാസ്റ്റിക്സ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. ഇത് നൃത്തത്തിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന് കാരണമായി. സങ്കീർണ്ണമായ ഡാൻസ് സ്റ്റെപ്പുകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ് അല്ലു അർജുൻ.

   ഇന്ന് അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ മികച്ച ഏഴ് ഡാൻസ് വീഡിയോകൾ ഏതെല്ലമെന്നു നോക്കാം:

   ബുട്ടബൊമ്മ ഗാനം - അല വൈകുണ്ഠപുരമുലു (2010)   ലവർ ഓൾസോ ഫൈറ്റർ ഓൾസോ ഗാനം - നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ (2018)   ബ്ലോക്ക്ബസ്റ്റർ ഗാനം - സറൈനോഡു (2016)   സൂപ്പർ മച്ചി ഗാനം - S/O സത്യമൂർത്തി (2015)   സിനിമ സുവിത്ത മാമാ ഗാനം - റേസ് ഗുറാം (2014)   ടോപ് ലേസി പോഡി ഗാനം - ഇദ്ദരമ്മായിലതോ (2013)   മൈ ലവ് ഈസ് ഗോൺ ഗാനം - ആര്യ 2 (2009)   പുഷ്പ

   കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് അല്ലു പുതിയ ചിത്രം 'പുഷ്പയിൽ' എത്തുന്നത്.

   ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

   തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   ചുവന്ന ചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.

   വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. എന്നിരുന്നാലും, ചിത്രത്തിന്റെ ആറ് അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ ഇത് ഹ്രസ്വമായി വീണ്ടും നിർത്തിവച്ചു.

   Keywords: Happy Birthday, Allu Arjun, Cinema, Dance, ഹാപ്പി ബർത്ത്ഡേ, അല്ലു അർജുൻ, സിനിമ, ഡാൻസ്
   Published by:user_57
   First published:
   )}