• HOME
  • »
  • NEWS
  • »
  • film
  • »
  • Allu Arjun | ഇതും എന്റെ കുടുംബം; സ്റ്റാഫിന്റെ ജന്മദിനം ആഘോഷിക്കാൻ അല്ലു അർജ്ജുൻ

Allu Arjun | ഇതും എന്റെ കുടുംബം; സ്റ്റാഫിന്റെ ജന്മദിനം ആഘോഷിക്കാൻ അല്ലു അർജ്ജുൻ

അല്ലു അർജുൻ തന്റെ സ്റ്റാഫിനെ 'എ എ ഫാമിലി' എന്ന് വിളിക്കുന്നു

പിറന്നാൾ ആഘോഷത്തിൽ നിന്നും

പിറന്നാൾ ആഘോഷത്തിൽ നിന്നും

  • Share this:
    തന്റെ സ്റ്റാഫിന്റെ പിറന്നാൾ ആഘോഷിച്ച് നടൻ അല്ലു അർജ്ജുൻ (Allu Arjun). അല്ലുവിന്റെ കൺടെന്റ് ആൻഡ് ഡിജിറ്റൽ മേധാവി ശരത് ചന്ദ്ര നായിഡുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒരു പാർട്ടി നടത്തുകയായിരുന്നു. എല്ലായ്പ്പോഴും തന്റെ സ്റ്റാഫിന്റെ ജന്മദിനവും പ്രത്യേക അവസരങ്ങളും ആഘോഷിക്കുന്നത് അല്ലുവിനു താൽപ്പര്യമുള്ള കാര്യമാണ്. അത്തരത്തിലുള്ള ഒരു ബോസിനെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, അഭിനേതാക്കൾക്കിടയിൽ അത്തരമൊരു ബോസിനെ കിട്ടുക എന്നതും അപൂർവമാണ്.

    പാർട്ടിയിൽ ആളുകളുമായി ഇടപഴകുന്നതിലൂടെ അല്ലു അർജുൻ തികഞ്ഞ ആതിഥേയനായി മാറി. ഡിജിറ്റൽ മേധാവിയുടെ പിറന്നാൾ കേക്കിൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഹൈലൈറ്റ് ചെയ്‌തിരുന്നു. ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് അദ്ദേഹം ശരത്തിന് ആശംസകൾ നേർന്നു.

    അല്ലു അർജുൻ തന്റെ സ്റ്റാഫിനെ എ എ ഫാമിലി എന്ന് വിളിക്കുന്നു. നിരവധി ടോളിവുഡ് വ്യക്തിത്വങ്ങളും പാർട്ടിയിൽ പങ്കെടുത്തു. അല്ലുവിനെ ഏറ്റവും പുതിയ ചിത്രം 'പുഷ്പ' മികച്ച പ്രതികരണത്തോടെ രാജ്യമെമ്പാടും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

    ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് 'പുഷ്പ'. 'ആര്യ' എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ അർജുന് സൂപ്പർ താരപദവി നേടിക്കൊടുത്ത സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

    രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം നിർമ്മിച്ചത്. രശ്‌മിക മന്ദാനയാണ് നായിക. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധനേടി.

    റിലീസ് ചെയ്ത ആദ്യദിനം തന്നെ കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് 'പുഷ്പ' നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.

    ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്‌പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

    Summary: Allu Arjun, who hogged the headlines for his pan-Indian superhit movie Pushpa, has celebrated the birthday of one of his staff members. He played host at the celebrations having several Tollywood personalities in attendance
    Published by:user_57
    First published: