Allu Arjun | ആഘോഷം കടൽ കടന്ന്; സെർബിയയിൽ പിറന്നാൾ ആഘോഷിച്ച് അല്ലു അർജുൻ; വൈറലായി ചിത്രങ്ങൾ
Allu Arjun | ആഘോഷം കടൽ കടന്ന്; സെർബിയയിൽ പിറന്നാൾ ആഘോഷിച്ച് അല്ലു അർജുൻ; വൈറലായി ചിത്രങ്ങൾ
അല്ലുവിന്റെ പിറന്നാൾ കെങ്കേമമാക്കാൻ അദ്ദേഹത്തിന്റെ അൻപതോളം സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. ബർത്ത് ഡേ പാർട്ടിയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
കടൽ കടന്ന് പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ (Allu Arjun). സെർബിയയിലാണ് (Serbia) താരത്തിന്റെ നാൽപതാം പിറന്നാൾ ആഘോഷങ്ങൾ നടന്നത്. അല്ലുവിന്റെ പിറന്നാൾ കെങ്കേമമാക്കാൻ അദ്ദേഹത്തിന്റെ അൻപതോളം സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. ബർത്ത് ഡേ പാർട്ടിയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
വിവിധ നഗരങ്ങളിലെ അദ്ദേഹത്തിന്റെ ഫാൻ ക്ലബ്ലുകളും തങ്ങളുടെ പ്രിയതാരത്തിന്റെ ജൻമദീനം ഗംഭീരമായി കൊണ്ടാടി. പിറന്നാളിനും നൂറ് ദിവസം മുൻപേ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും സംഭാവന നൽകിയുും ഭക്ഷണം വിതരണം ചെയ്തും വൃക്ഷത്തൈകൾ നട്ടുപിടിച്ചുമൊക്കെയായിരുന്നു ആരാധകരുടെ ആഘോഷം.
അല്ലു അർജുൻ നായകനായി ഏറ്റവും ഒടുവിലിറങ്ങിയ പുഷ്പയും വലിയ വിജയമായിരുന്നു. പ്രേക്ഷക പ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയ പുഷ്പയുടെ വിജയത്തിനു പിന്നാലെ കരിയറിന്റെ മറ്റൊരു തലത്തിലാണ് താരം. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. വടക്കേ ഇന്ത്യയിലാകെ ചുരുങ്ങിയ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്. ആദ്യ ആഴ്ചയിൽ ലോകമെമ്പാടും നിന്ന് 159 കോടി കളക്ഷനും പുഷ്പ നേടി. മൂന്ന് ദിവസം കൊണ്ട് 107.5 കോടിയിലധികം കളക്ഷൻ നേടി. കോവിഡ്-19മഹാമാരിക്കു ശേഷം ,ഇന്ത്യയിൽ ഒരാഴ്ചക്കകം 100 കോടി നേടുന്ന ആദ്യ ചിത്രമായി ഇത് മാറി. രക്തചന്ദന കള്ളക്കടത്തുകാരനായ പുഷ്പ രാജിന്റെ കഥയാണ് ചിത്രം പറയുന്നത്. അല്ലു അര്ജുന് നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഈ വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അല്ലു അർജുന് ആഡംബര വാഹനങ്ങളോടുള്ള പ്രിയവും പ്രശസ്തമാണ്. ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ കോടികളാണ് അല്ലു ചെലവഴിക്കുന്നത്.
വിജേത എന്ന ചിത്രത്തിൽ ബാലതാരമായാണ് അല്ലു അർജുന്റെ സിനിമാ അരങ്ങേറ്റം. നായകനായി അഭിനയിച്ച ആര്യ എന്ന സിനിമ സൂപ്പർഹിറ്റ് ആയതാണ് അല്ലുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 2004 ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.
മലയാളികൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. തെലുങ്ക് സിനിമയെ മലയാളികൾ ഒരപാട് ഇഷ്ടത്തോടെ കാണാൻ തുടങ്ങിയതും ഒരുപക്ഷേ അല്ലു അർജുൻ സിനിമകളിലൂടെയായിരിക്കും. തെലുങ്ക് ചലച്ചിത്ര രംഗത്ത് ഏറെ സ്വാധീനമുള്ള കുടുംബത്തിലാണ് ആദ്ദേഹത്തിന്റെ ജനനം. തെലുങ്കിലെ പ്രശസ്ത ചലച്ചിത്രനിർമ്മാതാവാണ് അച്ഛൻ അല്ലു അരവിന്ദ്. മുത്തച്ഛൻ അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവൻ കല്യാണും തെലുങ്കിലെ പ്രശസ്ത അഭിനേതാക്കളാണ്. കസിനും ചിരഞ്ജീവിയുടെ മകനുമായി രാം ചരൺ തേജയും തെലുങ്കിലെ പ്രശസ്ത നടൻമാരിലൊരാളാണ്. സ്നേഹ റെഡ്ഡിയെ ആണ് അല്ലുവിന്റെ ഭാര്യ. അമ്മ ഗീത.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.