നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'അല്ലു അർജുന‍്റെ ഓട്ടോഗ്രാഫ് വേണം'; കുട്ടി ആരാധകന് സമ്മാനവുമായി മകനെ അയച്ച് താരം

  'അല്ലു അർജുന‍്റെ ഓട്ടോഗ്രാഫ് വേണം'; കുട്ടി ആരാധകന് സമ്മാനവുമായി മകനെ അയച്ച് താരം

  സമീറിനായി ഓട്ടോഗ്രാഫും അനാഥാലയത്തിലെ മുഴുവൻ കുട്ടികൾക്കും ക്രിസ്മസ് സമ്മാനങ്ങളുമായി മകൻ അല്ലു അയാനെ അയച്ച് താരം

  Allu Arjun

  Allu Arjun

  • Share this:
   ഹൈദരാബാദിലെ അനാഥാലയത്തിൽ കഴിയുന്ന സമീറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ ഒരു ഓട്ടോഗ്രാഫ് നേടുക എന്നത്. ഈ ക്രിസ്മസിന് അല്ലു അർജുന്റെ ഓട്ടോഗ്രാഫ് സമ്മാനമായി കിട്ടണമെന്ന് സമീർ വല്ലാതെ ആഗ്രഹിച്ചിരുന്നു. സമീറിന്റെ ആഗ്രഹമറിഞ്ഞ താരം പിന്നെ ഒട്ടും വൈകിയില്ല, ഓട്ടോഗ്രാഫും കൈനിറയെ സമ്മാനങ്ങളുമായി സ്വന്തം മകനെ സമീർ താമസിക്കുന്ന അനാഥാലയത്തിലേക്ക് അയച്ചു.

   നടി വിഥിക ഷേരുവാണ് സമീറിന്റെ ആഗ്രഹം അല്ലുവിന്റെ മുന്നിൽ എത്തിച്ചത്. അനാഥാലയത്തിലെ കുട്ടികൾക്കായി സീക്രട്ട് സാന്റ വീഡിയോ വിഥിക ഒരുക്കിയിരുന്നു. ഈ വീഡിയോയിൽ സമീറിനോട് ക്രിസ്മസ് സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെയുള്ള മറുപടി ഇഷ്ടതാരത്തിന്റെ ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു.

   അല്ലുവിന്റെ ഓട്ടോഗ്രാഫ് മാത്രമാണ് തനിക്ക് സമ്മാനമായി വേണ്ടതെന്ന മറുപടി കേട്ട് അമ്പരന്ന നടി വീണ്ടും വീണ്ടും ചോദിച്ചപ്പോഴും സമീറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു. ഡിസംബർ 17ന് വിഥിക ട്വിറ്ററിലൂടെ സമീറിന്റെ ആവശ്യം അല്ലു അർജുനെ അറിയിച്ചു.


   You may also like:ഒമ്പത് മാസത്തിനിടയിൽ 2,406 കൊലപാതകങ്ങൾ, 1,106 ബലാത്സംഗ കേസുകൾ; ബിഹാറിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു

   സമീറിന്റെ ആഗ്രഹം അറിഞ്ഞ അല്ലു അർജുൻ പിന്നെ ഒട്ടും വൈകിയില്ല. ഭാര്യ സ്നേഹയ്ക്കൊപ്പം ചേർന്ന് സമീറിനായി ഓട്ടോഗ്രാഫും അനാഥാലയത്തിലെ മുഴുവൻ കുട്ടികൾക്കും ക്രിസ്മസ് സമ്മാനവും ഒരുക്കി. സമ്മാനങ്ങൾ നൽകാനായി തന്റെ മകൻ അല്ലു അയാനെ അനാഥാലയത്തിലേക്ക് അയക്കുകയും ചെയ്തു.

   അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ഏറെ നേരം കളിയും വർത്തമാനങ്ങളും കഴിഞ്ഞാണ് അയാൻ തിരികേ എത്തിയത്. ഇതിന്റെ വീഡിയോയും യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
   Published by:Naseeba TC
   First published:
   )}