നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Allu Arjun | ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റു; വിശദീകരണവുമായി അല്ലു അർജുൻ

  Allu Arjun | ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റു; വിശദീകരണവുമായി അല്ലു അർജുൻ

  Allu Arjun issues clarification after fans got severely injured | വിശദീകരണവുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ

  അല്ലു അർജുൻ

  അല്ലു അർജുൻ

  • Share this:
   ഹൈദരാബാദിലെ മദാപൂരിലെ എൻ-കൺവെൻഷൻ സെന്ററിൽ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി റദ്ദാക്കിയ ശേഷം ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അല്ലു അർജുൻ (Allu Arjun) ഔദ്യോഗിക പ്രസ്താവന ഇറക്കി.

   200 പേരെ മാത്രം അനുവദിച്ചതിന് പോലീസിന്റെ അനുമതി വാങ്ങിയ പരിപാടിയുടെ സംഘാടകർ രണ്ടായിരത്തോളം പേരെ വേദിയിലേക്ക് കടത്തിവിട്ടതാണ് സംഭവം. എന്നിരുന്നാലും, അപ്രതീക്ഷിതമായ കാരണങ്ങളാൽ, പ്രോഗ്രാമും ഫോട്ടോ സെഷനും തെലുങ്ക് താരം റദ്ദാക്കി, ഇത് ആരാധകരെ പ്രകോപിപ്പിച്ചതായി തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

   ഇപ്പോൾ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ 'പുഷ്പ: ദ റൈസ്' പ്രൊമോഷന്റെ തിരക്കിലായ അല്ലു അർജുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വിശദീകരണം നൽകി. “ഇന്നത്തെ ഒരു ഫാൻസ് മീറ്റ് പരിപാടിയിൽ വെച്ച് എന്റെ ആരാധകർക്ക് പരിക്ക് പറ്റിയ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് ഞാൻ അറിഞ്ഞു. എന്റെ ടീം വ്യക്തിപരമായി സാഹചര്യം നിരീക്ഷിക്കുകയും എന്നെ അറിയിക്കുകയും ചെയ്യുന്നു. ഇനി മുതൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞാൻ വളരെയധികം ശ്രദ്ധിക്കും. നിങ്ങളുടെ സ്‌നേഹവും ആരാധനയുമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്, ഞാൻ ഒരിക്കലും അവയെ നിസ്സാരമായി കാണില്ല,” താരം കുറിച്ചു.

   അതേസമയം, അല്ലു അർജുൻ നായകനായ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ ‘ഊ അണ്ടവാ’ എന്ന ഗാനത്തിന്റെ ടീസർ തിങ്കളാഴ്ച പുറത്തിറങ്ങി. സാമന്ത അക്കിനേനിയെയും അല്ലു അർജുനെയും അവതരിപ്പിക്കുന്ന ‘ഊ അണ്ടവാ’ ഫാമിലി മാൻ 2 താരം സാമന്തയുടെ ആദ്യത്തെ ഡാൻസ് സ്പെഷ്യൽ നമ്പർ കൂടിയാണ്.

   സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ രശ്മിക മന്ദാനയും അഭിനയിക്കുന്നു, കൂടാതെ ജനപ്രിയ നടൻ ഫഹദ് ഫാസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടൻ സുനിൽ, നടി അനസൂയ ഭരദ്വാജ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിലായാണ് മൾട്ടി സ്റ്റാർ, ബഹുഭാഷാ ചിത്രം പുറത്തിറങ്ങുക.

   Summary: Allu Arjun issues a note after some of his fans got severely injured upon cancelling a meet and greet programme he was supposed to attend
   Published by:user_57
   First published: