നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനെ ഞെട്ടിച്ച് അല്ലു അർജുൻ

  സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനെ ഞെട്ടിച്ച് അല്ലു അർജുൻ

  നടന്‍ അല്ലു അര്‍ജുന്‍ നല്‍കിയ സര്‍പ്രൈസ് പിറന്നാൾ സമ്മാനത്തിന്റെ സന്തോഷത്തിലാണ് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ്

  ദേവി ശ്രീ പ്രസാദ്

  ദേവി ശ്രീ പ്രസാദ്

  • Share this:
   നടന്‍ അല്ലു അര്‍ജുന്‍ നല്‍കിയ സര്‍പ്രൈസ് പിറന്നാൾ സമ്മാനത്തിന്റെ സന്തോഷത്തിലാണ് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി.). സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ ദേവി ശ്രീ പ്രസാദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

   എ സര്‍പ്രൈസ് റോക്ക് സ്റ്റാര്‍ ഗിഫ്റ്റ് ഫ്രം ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ എന്നു പറഞ്ഞുകൊണ്ടാണ് ദേവി ശ്രീ പ്രസാദ് വീഡിയോ പങ്കുവെച്ചത്. റോക്ക്‌സ്റ്റാര്‍ ഡി.എസ്.പി. ദേവി ശ്രീ പ്രസാദ് എന്നെഴുതിയ ഒരു ബോര്‍ഡാണ് അല്ലു അര്‍ജുന്‍ അദ്ദേഹത്തിന് നല്‍കിയത്.

   'പ്രിയപ്പെട്ട ബണ്ണി ബോയ്, ഇത്രയും മനോഹരമായ ഈ സമ്മാനത്തിന് ഒരുപാട് നന്ദി. എന്തൊരു നല്ല സര്‍പ്രൈസാണിത്. ഞാനിത് എല്ലാവരെയും കാണിക്കാന്‍ ആഗ്രഹിക്കുകയാണ്.

   'ഫീല്‍ മൈ ലൗ' (അല്ലു അര്‍ജുന്‍ നായകനായ ബണ്ണി എന്ന ചിത്രത്തില്‍ ദേവീശ്രീ പ്രസാദ് സംഗീതം ചെയ്ത ഗാനം). ഇത് ഞാന്‍ തീരേ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് നന്ദിയുണ്ട് ബണ്ണി ബോയ്. ഇനി നമുക്ക് പുഷ്പയില്‍ തകര്‍ക്കാം,' ദേവി ശ്രീ പ്രസാദ് പറഞ്ഞു.   അല്ലു അര്‍ജുന്റെ അടുത്ത ചിത്രമായ പുഷ്പയില്‍ സംഗീതമൊരുക്കുന്നതും ദേവി ശ്രീ പ്രസാദാണ്. നേരത്തെ അല്ലു അര്‍ജുന്റെ ഹിറ്റായ പല ചിത്രങ്ങളിലും സംഗീതസംവിധാനം ചെയ്തത് ഡി.എസ്.പിയായിരുന്നു. ഇപ്പോള്‍ പുഷ്പയിലും ഈ ഹിറ്റ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

   ഫഹദ് ഫാസില്‍ ആദ്യമായി തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. നസ്രിയയും പുഷ്പയില്‍ അഭിനയിക്കുന്നുണ്ട്.

   ആര്യ, ആര്യ 2, രംഗസ്ഥലം എന്നീ സൂപ്പർഹിറ്റ് സിനിമകളൊരുക്കിയ തെലുങ്കിലെ ഹിറ്റ് സംവിധായകൻ സുകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ 'പുഷ്പ'യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്റ്റൈലിഷ് താരം അല്ലു അർജുൻ നായകനാകുന്ന ചിത്രം ഈ വർഷം സിനിമാ പേമികള്‍ ഏറെ പ്രതീക്ഷയർപ്പിക്കുന്ന സിനിമകളുടെ കൂട്ടത്തിലുള്ള ചിത്രമാണ്.

   തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും പുഷ്പ റിലീസിനെത്തുന്നുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിൽ, രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് തുടങ്ങി നിരവധി താരങ്ങളാണ് ഒന്നിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ്.

   Summary: Allu Arjun shows some love to music director Devi Sri Prasad with a surprise gift
   Published by:user_57
   First published:
   )}