നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Allu Arjun | ഒരിയ്ക്കലും മറക്കാനാകാത്ത ദോശ; മകളുണ്ടാക്കിയ ദോശയുടെ ചിത്രം പങ്കുവച്ച് അല്ലു അർജുൻ

  Allu Arjun | ഒരിയ്ക്കലും മറക്കാനാകാത്ത ദോശ; മകളുണ്ടാക്കിയ ദോശയുടെ ചിത്രം പങ്കുവച്ച് അല്ലു അർജുൻ

  ദോശ ഒരു പ്രൊഫഷണൽ തയ്യാറാക്കുന്നതല്ലെന്ന് മനസ്സിലാകുമെങ്കിലും മകൾ അർഹയുടെ സമർപ്പണവും പിതാവിനോടുള്ള അവളുടെ സ്നേഹവും വീഡിയോയിൽ നിന്ന് വ്യക്തമാകും.

  അല്ലു അർജുൻ

  അല്ലു അർജുൻ

  • Share this:
   കഴിഞ്ഞയാഴ്ച കൊറോണ വൈറസ് പോസിറ്റീവായ തെലുങ്ക് നടൻ അല്ലു അർജുൻ ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്. 38 കാരനായ താരം സുഖം പ്രാപിച്ചുവരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. ബുധനാഴ്ച കുടുംബം എങ്ങനെ തന്നെ നോക്കുന്നു എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.

   ഇന്നും തന്റെ സോഷ്യൽ മീഡിയ പേജിൽ നിരവധി വീഡിയോകൾ അല്ലു അർജുൻ പങ്കുവച്ചിട്ടുണ്ട്. മകൾ അയാൻ ഭക്ഷണ പാത്രവുമായി നടക്കുന്നതും മകൾ അർഹ വീട്ടിലെ തുറസായ സ്ഥലത്ത് കളിക്കുന്നതും വീഡിയോകളിൽ കാണാം.

   തുടർന്നുള്ള വീഡിയോയിൽ, അർജുൻ തന്റെ ഇളയ മകൾ പിതാവിനായി ഒരു ദോശ ഉണ്ടാക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്നാണ് കാണിച്ചു തരുന്നത്. ചൂടുള്ള പാനിൽ ദോശ മാവ് ഒഴിക്കുന്ന അർഹയെ വീഡിയോയിൽ കാണാം. ദോശ ഒരു പ്രൊഫഷണൽ തയ്യാറാക്കുന്നതല്ലെന്ന് മനസ്സിലാകുമെങ്കിലും അർഹയുടെ സമർപ്പണവും പിതാവിനോടുള്ള അവളുടെ സ്നേഹവും വീഡിയോയിൽ നിന്ന് വ്യക്തമാകും. അർജുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മകൾ ഉണ്ടാക്കിയ ദോശയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘എക്കാലത്തെയും അവിസ്മരണീയമായ ദോശ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

   പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ആക്ഷൻ ചിത്രമായ പുഷ്പയിൽ അർജുൻ ഉടൻ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. കഴിഞ്ഞ മാസം ജന്മദിനത്തിൽ അർജുൻ ഒരു വെള്ള ഷർട്ടും ജീൻസും കറുത്ത സൺഗ്ലാസും ധരിച്ച് ബൈക്കിൽ ഇരിക്കുന്ന പോസ്റ്റർ പങ്കിട്ടിരുന്നു. സുകുമാർ ബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.   2004 ലും 2009 ലും പുറത്തിറങ്ങിയ ആര്യ, ആര്യ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സുകുമാർ. പുഷ്പയിൽ അർജുനനൊപ്പം നായികയായി രശ്മിക മന്ദാനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തുന്നത്. ഓഗസ്റ്റ് 13 ന് ചിത്രം റിലീസ് ചെയ്യും. ചന്ദനക്കടത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബഹുഭാഷ ചിത്രം.

   കോവി‍‍ഡ് പരിശോധനയിൽ പോസിറ്റീവായെങ്കിലും അദ്ദേഹത്തിന് വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ സങ്കീർണതകളൊന്നും ഉണ്ടായിരുന്നില്ല. താരം ഉടൻ തന്നെ സുഖം പ്രാപിച്ച് 'പുഷ്പയുടെ' ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരും കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ആരാധകരോടും അഭ്യുദയകാംക്ഷികളോടും വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

   #GetWellSoonAlluArjun എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിംഗാണ്. വേഗത്തിൽ സുഖം പ്രാപിക്കാനായി അദ്ദേഹത്തിന്റെ ആരാധകരിൽ പലരും രാജ്യമെമ്പാടുമുള്ള നിരവധി ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ നിരവധി സഹതാരങ്ങളും ആശംസകൾ അറിയിച്ചിട്ടുണ്ട്. രാഹുൽ ദേവ്, സായ് ധരം തേജ്, വരുൺ തേജ് കൊനിദേല, രാകുൽ പ്രീത്, റാഷി ഖന്ന എന്നിവർ താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആശംസിച്ചിരുന്നു.

   Keywords: Allu Arjun, Covid 19, Dosa, Quarantine, അല്ലു അർജുൻ, ദോശ, കോവിഡ് 19, ക്വാറന്റൈൻ
   Published by:Anuraj GR
   First published:
   )}