നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Pushpa Malayalam Version | കാത്തിരിപ്പിന് വിരാമം; പുഷ്പ മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിച്ചു

    Pushpa Malayalam Version | കാത്തിരിപ്പിന് വിരാമം; പുഷ്പ മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിച്ചു

    സാങ്കേതിക തടസ്സങ്ങളെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യപ്പെട്ട ദിവസം കേരളത്തിലെ തിയറ്ററുകളില്‍ തമിഴ് പതിപ്പാണ് റിലീസ് ചെയ്തിരുന്നത്

    Image Facebook

    Image Facebook

    • Share this:
      അല്ലു അര്‍ജുന്‍ (Allu Arjun) കേന്ദ്ര കഥാപാത്രമാവുന്ന ആക്ഷന്‍ ഡ്രാമ ചിത്രം 'പുഷ്പ'യുടെ (Pushpa) മലയാളം പതിപ്പ് പ്രദര്‍ശനമാരംഭിച്ചു. സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യപ്പെട്ട ദിവസം കേരളത്തിലെ തിയറ്ററുകളില്‍ തമിഴ് പതിപ്പാണ് റിലീസ് ചെയ്തിരുന്നത്.

      കേരളത്തിലെ വിതരണക്കാരായ E4 എന്റര്‍ടെയ്ന്‍മെന്റ് സാങ്കേതിയ തടസ്സമുണ്ടായതിന് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഓഡിയോ സംബന്ധിച്ച പ്രശ്‌നങ്ങളാണ് മലയാളം പതിപ്പ് വൈകാന്‍ ഇടയാക്കിയതെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.

      പ്രശ്‌നം പരിഹരിച്ചതിനു ശേഷം തയ്യാറാക്കിയ കോപ്പിയുടെ സെന്‍സറിംഗിനും കാലതാമസം നേരിട്ടതാണ് മലയാളം പതിപ്പ് ഒരു ദിവസം വൈകാന്‍ ഇടയാക്കിയതെന്നാണ് വിവരം.

      'ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ, പുഷ്പയിലെ പ്രകടനം അദ്ഭുതപ്പെടുത്തി': അല്ലു അർജുൻ

      കൊച്ചി: മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറാണ് ഫഹദ് ഫാസിലെന്ന് (Fahadh Faasil) നടന്‍ അല്ലു അര്‍ജുന്‍ (Allu Arjun). പുഷ്പയിലെ (Pushpa) ഫഹദിന്റെ പ്രകടനം അദ്ഭുതപ്പെടുത്തിയെന്നും അല്ലു അർജുൻ പറഞ്ഞു. പുതിയ സിനിമയായ പുഷ്പയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു താരം.  എത്ര കോടി കളക്ഷന്‍ നേടുകയെന്നതല്ല ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലുമുള്ളവര്‍ തന്റെ സിനിമ കാണുകയെന്നതാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

      പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. വില്ലന്‍ വേഷത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും. ചിത്രത്തില്‍ ഫഹദിന്റെ അഭിനയത്തെ പ്രശംസിയ്ക്കുകയാണ് താരം. വളരെ മികച്ച അഭിനേതാവാണ് ഫഹദ്. വളരെ ഫോക്കസ് ചെയ്ത അഭിനയം. ഫഹദിന്റെ അഭിനയം ഏറെ ആസ്വദിച്ചതായും അല്ലു അര്‍ജുന്‍ പറഞ്ഞു.

      250 കോടി രൂപ റിലീസിന് മുന്‍പ് തന്നെ ചിത്രം നേടിയിരുന്നു. ഇരുന്നൂറോ ഇരുന്നൂറ്റി അമ്പത് കോടിയോ നേടിയെന്നതല്ല പ്രധാനം. സിനിമ എത്രത്തോളം ആളുകള്‍ കാണുകയെന്നതാണ്. ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യയിലുമുള്ള പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിയ്ക്കാന്‍ കഴിയണം. പുഷ്പ ഒരു ഇന്ത്യന്‍ സിനിമയായി മാറി കാണാനാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. കേരളത്തിലടക്കം ചിത്രം ഷൂട്ട് ചെയ്യണമെന്ന് താല്‍പര്യം ഉണ്ടായിരുന്നു.‍

      വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജിനെ സൂപ്പൂര്‍ സ്റ്റാറാക്കി ആര്യ ഒരുക്കിയ സുകുമാറാണ് പുഷ്പയും സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

      Also Read- Allu Arjun | സ്‌നേഹ സമ്മാനവുമായി അല്ലു; 'പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണനാണയം
      Published by:Karthika M
      First published:
      )}