• HOME
  • »
  • NEWS
  • »
  • film
  • »
  • Allu Arjun | ന്യൂയോർക്കിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ

Allu Arjun | ന്യൂയോർക്കിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ

ഭാര്യ സ്നേഹയ്‌ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്

  • Last Updated :
  • Share this:
    നടൻ അല്ലു അർജുന് (Allu Arjun) ഒരു അപൂർവ ബഹുമതി. ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി ഐക്കൺ താരം അല്ലു അർജുൻ പ്രതിനിധീകരിച്ചു. ഭാര്യ സ്നേഹയ്‌ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്. അഞ്ചു ലക്ഷം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. സദസ്സിൽ ഇന്ത്യയോടുള്ള ദേശസ്നേഹവും അല്ലു അർജുനോടുള്ള ആരാധനയുമാണ് പ്രകടമായത്.

    പരേഡിന് കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേർന്നത്. 2022ൽ ഇതാദ്യമായാണ് അഞ്ചു ലക്ഷം പേർ ഒരു പരിപാടിക്കായി എത്തുന്നത്. ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവുകളിലൂടെ നടന്നു. ന്യൂയോർക്കിലെ തെരുവുകളിൽ അദ്ദേഹത്തെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് അവരെത്തിയത്.

    അല്ലു അർജുൻ എല്ലാവരേയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അല്ലു അർജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേർന്ന് ഒരു സിഗ്നേച്ചർ മൊമെന്റ് നടത്തി.




    അതേസമയം, അല്ലു അർജുൻ നായകനാവുന്ന പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടനെ ആരംഭിക്കും. സിനിമയുടെ പൂജ കഴിഞ്ഞു. രക്ത ചന്ദനം കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ 'പുഷ്പ: ദി റൈസ്' പ്രമേയമാക്കിയത്. അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് 'പുഷ്‍പ: ദി റൂള്‍' എന്ന രണ്ടാം ഭാഗത്തിൽ. രശ്മിക മന്ദാന നായികയായെത്തുമ്പോൾ ചിത്രത്തില്‍ പ്രതിനായകനായ എസ്.പി. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെയാണ് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ്.

    'പുഷ്പ: ദി റൈസ്' 2021 ലെ ഏറ്റവും വലിയ വാണിജ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറി, കൂടാതെ ബോക്‌സ് ഓഫീസിൽ 350 കോടിയിലധികം രൂപ കളക്ഷൻ ഇനത്തിലും നേടി. സിനിമയേക്കാൾ പുഷ്പ മാനിയ ലോകം ഏറ്റെടുത്തു. ചിത്രത്തിലെ സംഭാഷണങ്ങൾ മുതൽ മാനറിസങ്ങളും പാട്ടുകളും വരെ, ലോകമെമ്പാടും ജനപ്രിയമായി മാറി. എന്തിനേക്കാളും, അല്ലു അർജുന്റെ പ്രകടനം ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടു.

    അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, ധനുഞ്ജയ, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സുകുമാർ ബാന്ദ്രെഡിയാണ് സാങ്കേതിക സംഘത്തിലെ പ്രധാനി.

    Summary: Allu Arjun was Grand Marshall in the independence day parade held in New York
    Published by:user_57
    First published: