HOME /NEWS /Film / വീണ്ടും 'ഗോൾഡ്' റിലീസ് പ്രഖ്യാപിച്ചു; ദൈവത്തെയോർത്ത് പഞ്ഞിക്കിട്ടേക്കല്ലേയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

വീണ്ടും 'ഗോൾഡ്' റിലീസ് പ്രഖ്യാപിച്ചു; ദൈവത്തെയോർത്ത് പഞ്ഞിക്കിട്ടേക്കല്ലേയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ റിലീസ് തിയതിയെക്കുറിച്ച് വ്യക്തമായൊരു ഉത്തരം നൽകാൻ ആരും തയാറായിരുന്നില്ല

  • Share this:

    പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അൽഫോൺസ് പുത്രൻ- പൃഥ്വിരാജ് സുകുമാരൻ- നയൻതാര ചിത്രം 'ഗോൾഡ്' ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തും. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ''സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ....റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്''- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

    'പ്രേമ'ത്തിനുശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. മാർ‍ച്ചിലാണ് സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ റിലീസ് തിയതിയെക്കുറിച്ച് വ്യക്തമായൊരു ഉത്തരം നൽകാൻ ആരും തയാറായിരുന്നില്ല.

    Also Read- ധ്യാൻ ശ്രീനിവാസന്റെ ക്രൈം ത്രില്ലർ 'വീകം' റിലീസ് തീയതി പ്രഖ്യാപിച്ചു

    മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമാണം. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. അജ്മൽ അമീർ, ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൺസ് തന്നെയാണ് നി‍ർവഹിക്കുന്നത്.

    First published:

    Tags: Alphonse Puthren, Gold movie, Nayanthara, Prithviraj