രണ്ടാമത് സംവിധാനം ചെയ്ത ‘ഗോൾഡ്’ സിനിമ (Gold Malayalam movie) സംവിധായകൻ അൽഫോൺസ് പുത്രന് (director Alphonse Puthren) വളരെയേറെ സോഷ്യൽ മീഡിയ ട്രോളുകൾ നേരിടേണ്ട സാഹചര്യത്തിന് വഴിവച്ചിരുന്നു. ചിത്രം ബോക്സ് ഓഫീസ് വിജയമായതുമില്ല. മേക്കിങ്ങിന്റെ കാര്യത്തിൽ ഏറെ വിവാദങ്ങൾക്കും സിനിമ വഴിവച്ചിരുന്നു. തിയേറ്റർ റിലീസ് കഴിഞ്ഞ് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ‘ഗോൾഡ്’ ഒ.ടി.ടി. റിലീസിനെത്തി. അപ്പോഴും വിമർശനങ്ങളുടെ പങ്ക് കുറഞ്ഞില്ല.
‘പ്രേമം’ സിനിമയുടെ ആരാധകർ ഒട്ടേറെ പ്രതീക്ഷ വച്ച ചിത്രമായിരുന്നു ‘ഗോൾഡ്’. എന്നിട്ടും സിനിമ പ്രതീക്ഷകളെ തകിടംമറിക്കുന്നതായി.
ഇപ്പോൾ എല്ലാത്തിനോടും പ്രതിഷേധമായി തന്റെ ഫേസ്ബുക്ക് പേജിന്റെ ഡി.പി. മറച്ചു വച്ച് പ്രതിഷേധിക്കുകയാണ് അൽഫോൺസ്. ഇനി താൻ മുഖം കാണിക്കില്ല എന്ന പ്രതിജ്ഞയോടുകൂടിയാണ് പത്തു വർഷങ്ങൾക്ക് മുൻപുള്ള മുഖം വ്യക്തമല്ലാത്ത ചിത്രം അൽഫോൺസ് പ്രൊഫൈൽ ചിത്രമാക്കി മാറ്റിയത്.
അൽഫോൺസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാളം തർജ്ജമ ചുവടെ:
‘നിങ്ങൾ എന്നെ ട്രോളുകയും എന്നെക്കുറിച്ചും ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയാണെങ്കില്‍ അത് നിങ്ങൾക്ക് നല്ലതല്ല. എനിക്ക് വേണ്ടിയല്ല. അതുകൊണ്ട് ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുകയാണ്. ഞാൻ നിങ്ങളുടെ അടിമയല്ല. അല്ലെങ്കിൽ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം. എന്റെ പേജിൽ വന്ന് ദേഷ്യപ്പെടേണ്ട കാര്യമില്ല.
നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ഞാൻ ഇന്റർനെറ്റിൽ നിന്ന് അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല. എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്ത് ഉണ്ടായ ചിരി ഒരിക്കലും മറക്കില്ല. രും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു’.
Summary: Marking his displeasure over bullying on cyberspace, director Alphonse Puthren hid his profile picture on Facebook. ‘If you are trolling me and telling bad things about me and my film Gold for your satisfaction … it is good for you. Not for me. So I’m protesting by not showing my face in internet. I’m not your slave or i did not give rights to tease me or abuse me in public,’ he wrote on his Facebook post
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.