പ്രൊഫസര്‍!
ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയ താരമാണ് പ്രൊഫസറെന്ന് അറിയപ്പെടുന്ന അല്‍വാരോ മോര്‍ട്ടെ എന്ന സ്പാനിഷ് നടന്. തിളങ്ങുന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയും ആകര്‍ണീയമായ സംസാരവും ശാന്തമായ മുഖഭാവവും പ്രൊഫസറെന്ന് വിളിപ്പേരുള്ള, സെര്‍ജിയോ മാര്ക്വിന എന്ന കഥാപാത്രത്തെ ആരാധകര്‍ ഹൃദയത്തിലേറ്റാന്‍ കാരണമായി.
ബുദ്ധിയും സംസാരവും വിവേകവും കൊണ്ട് ശത്രുക്കളെ പോലും അമ്പരപ്പെടുത്തുന്ന നായകന് നെറ്റ്ഫ്ളിക്സിലെ മണി ഹെയ്സ്റ്റ് എന്ന സീരീസില്‍ മാത്രമല്ല സ്വന്തം ജീവിതത്തിലും ഒരു പോരാളിയുമാണ്.
ലോകപ്രശസ്തിയിലേക്കുള്ള ഈ നടന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. 2002ലാണ് അല്‍വാരോ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരിക്കുന്നതിനിടെ 2007ല്‍ സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് അല്‍വാരോയെ അര്‍ബുദം ബാധിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ടെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാന്‍ പറ്റിയെന്ന് അദ്ദേഹം പറയുന്നു.
അല്‍വാരോയുടെ ഇടതു കാലിനാണ് കാന്‍സര്‍ ബാധിച്ചത്. കാല് മുറിച്ചുകളയേണ്ടി വരുമെന്ന ആശങ്കയും അദ്ദേഹത്തെ അലട്ടിയിരുന്നു. താന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടറോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് മരിക്കാനുള്ള സമയമായിട്ടില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് അല്‍വാരോ പറയുന്നു. ആ വാക്കുകളായിരുന്നു അദ്ദേഹത്തിന് ധൈര്യം നല്‍കിയത്. വളരെ പെട്ടന്ന് തന്നെ അല്‍വാരോ രോഗമുക്തനായി.
സ്പാനിഷ് നായകനായ അല്‍വാരോ മോര്ട്ടെയെ ലോകപ്രസിദ്ധനാക്കിയത് 'ലാ കാസ ഡി പെപ്പല്‍' എന്ന പേരില്‍ 2017 മെയ് മുതല്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത സീരീസാണ്. 15 എപ്പിസോഡികളായി പുറത്തിറങ്ങിയ സീരീസ് തുടക്കത്തില്‍ പരാജയമായിരുന്നു. പിന്നീട് നെറ്റ്ഫ്ളിക്സ്, സീരീസ് ഏറ്റെടുക്കുകയും കഥയെ റി എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റി. അതിനു ശേഷം രണ്ട് സീസണുകളാക്കി മാറ്റി റിലീസ് ചെയ്തു. പെട്ടന്നാണ് മണി ഹെയ്സ്റ്റ് ലോകമെമ്പാടും തരംഗമായി മാറിയത്.
2020ല്‍ നാലാം സീസണ് റിലീസ് ചെയ്യുമ്പോള്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള സീരീസായി മണി ഹെയ്സ്റ്റ് മാറി. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് ഭാഷയില്‍ നിന്നല്ലാത്ത ആദ്യ അന്യഭാഷാ സീരീസ് കൂടിയാണ് മണിഹെയ്സ്റ്റ്.
ലാ കാസ ഡി പാപ്പല്‍ എന്ന സ്പാനിഷ് സീരീസിന്റെ പരിഭാഷയാണ് മണിഹെയ്സ്റ്റ്.
നെറ്റ്ഫ്ളിക്സിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മണിഹെയ്സ്റ്റ് പിന്നീടുള്ള ഭാഗങ്ങള്‍ പ്രേക്ഷകരിലേക്കെത്തിയത്. അഞ്ചാം സാസണിന്റെ ആദ്യ ഭാഗം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഡിസംബര്‍ 3ന് സീരീസിന്റെ അവസാന ഭാഗം പുറത്തിറങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.