• HOME
  • »
  • NEWS
  • »
  • film
  • »
  • Malaika Arora | അപകടത്തിനിരയായ മലൈക അറോറയെ മുൻ ഭർത്താവ് അർബാസിന്റെ സഹോദരി അൽവിറ സന്ദർശിച്ചു

Malaika Arora | അപകടത്തിനിരയായ മലൈക അറോറയെ മുൻ ഭർത്താവ് അർബാസിന്റെ സഹോദരി അൽവിറ സന്ദർശിച്ചു

ശനിയാഴ്ച കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മലൈകയെ നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

  • Share this:
    മലൈക അറോറ (Malaika Arora) അപകടത്തിൽപ്പെട്ട് ദിവസങ്ങൾക്ക് ശേഷം മുൻ ഭർത്താവ് അർബാസ് ഖാന്റെ സഹോദരി അൽവിറ ഖാൻ അഗ്നിഹോത്രി (Alvira Khan Agnihotri) നാത്തൂൻ ആയിരുന്ന മലൈക അറോറയെ അവരുടെ വീട്ടിൽ എത്തി സന്ദർശിച്ചു. കഴിഞ്ഞ ശനിയാഴ്ച കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മലൈകയെ (Malaika's car met with an accident) നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഡിസ്ചാർജ് ചെയ്ത നടി വിശ്രമത്തിലായിരുന്നു. അപകടം നടന്നയുടൻ അർജുൻ കപൂറും കരീന കപൂറും മലൈകയെ സന്ദർശിച്ചപ്പോൾ, വ്യാഴാഴ്ച വൈകുന്നേരം മലൈകയുടെ ബാന്ദ്രയിലെ വീട്ടിൽ മക്കളോടൊപ്പം അൽവിറയെ പാപ്പരാസികൾ കണ്ടെത്തി.

    സന്ദർശനത്തിനായി അൽവിറ, ഒരു ജോടി നീല ഡെനിം പാന്റിനൊപ്പം ഫ്ലോറൽ ഷർട്ട് ധരിച്ചതായി കാണപ്പെട്ടു. കാറിലേക്ക് പോകുന്നതിന് മുമ്പ് അവർ പാപ്പരാസികളെ നോക്കി പുഞ്ചിരിച്ചു. മലൈക തന്റെ മുൻ ഭർത്താവിന്റെ കുടുംബവുമായി നല്ല ബന്ധം പങ്കിടുന്നതായി ഏകദേശം വ്യക്തമാണ്.

    സൊഹൈൽ ഖാന്റെ ഭാര്യ സീമ ഖാനുമായി മലൈക ഇപ്പോഴും അടുത്ത ബന്ധം പങ്കിടുന്നു. അതേസമയം, അർബാസിനൊപ്പം ഉച്ചഭക്ഷണത്തിനിടയിലും എയർപോർട്ടിൽ അവരുടെ മകൻ അർഹാൻ ഖാനുമായും കുറച്ച് തവണ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    അൽവിറയെ കൂടാതെ കരീന കപൂർ ഖാനും വ്യാഴാഴ്ച മലൈകയെ സന്ദർശിച്ചിരുന്നു. സന്ദർശനത്തിനായി കരീന വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞിരുന്നു.




    ശനിയാഴ്ച രാത്രിയാണ് മഹാരാഷ്ട്രയിലെ ഖോപോളിയിൽ എക്‌സ്പ്രസ് വേയിൽ മലൈകയുടെ കാർ അപകടത്തിൽപ്പെട്ടത്. പൂനെയിൽ നിന്ന് ഫാഷൻ ഷോയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു നടി. “അപകടസാധ്യതയുള്ള പ്രദേശമായ മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ 38 കിലോമീറ്റർ പോയിന്റിലാണ് അപകടം നടന്നത്. മൂന്ന് വാഹനങ്ങൾ പരസ്പരം ഇടിച്ച് മൂന്നിനും കേടുപാടുകൾ സംഭവിച്ചു. അപകടം നടന്നയുടൻ വാഹനമോടിച്ചവർ ഓടി രക്ഷപ്പെട്ടു, അതിനാൽ ഏത് തരത്തിലുള്ള പരിക്കാണ് പറ്റിയതെന്ന് വ്യക്തമല്ല. എല്ലാവർക്കും നിസാര പരിക്കുകളേറ്റിട്ടുണ്ടെന്നാണ് ഞങ്ങളോട് പറയുന്നത്," ഖോപോളി പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്‌പെക്ടർ ശിരീഷ് പവാർ പറഞ്ഞു.

    മലൈകയ്ക്ക് കാര്യമായ പരിക്കില്ലെന്ന് സ്ഥിരീകരിച്ച് മലൈകയെ ചികിത്സിച്ച ആശുപത്രി അധികൃതർ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. നെറ്റിയിൽ ചില ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. സിടി സ്കാൻ തൃപ്തികരമായിരുന്നു.

    Summary: Alvira Khan Agnihotri, sister of Arbaaz Khan, paid a visit to Malaika Arora, who met with a road accident in Mumbai the previous week. Apart from her, Kareena Kapoor Khan was also spotted in the actor's residence
    Published by:user_57
    First published: