തെലുങ്കിലോ മറ്റ് പ്രദേശിക ഭാഷാ ചിത്രങ്ങളിലോ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം (John Abraham). ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. സല്മാന് ഖാന്, സഞ്ജയ് ദത്ത് തുടങ്ങിയവരെല്ലാം തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ജോണ്‍ എബ്രഹാമും ഒരു തെലുങ്കു ചിത്രത്തില്‍ വില്ലനായേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഞാനൊരു ഹിന്ദി സിനിമ നായകനാണ്, താന്‍ പ്രദേശിക ഭാഷാചിത്രത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു ജോണിന്റെ മറുപടി.
മറ്റുള്ള ഭാഷകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ സഹതാരമായി വേഷമിടാന്‍ താല്പര്യമില്ല. അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാന്‍ മറ്റുള്ള നടന്മാര് ചെയ്യുന്നത് പോലെ തെലുങ്കിലോ പ്രാദേശിക ഭാഷകളിലോ എനിക്ക് അഭിനയിക്കാന്‍ താല്പര്യമില്ലെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.
Also Read- വെറുമൊരു ഡബ്ബിങ് ചിത്രമല്ല കെജിഎഫ് രണ്ടാം ഭാഗം; മലയാളം പൂര്‍ത്തിയായത് ഒരു വര്‍ഷമെടുത്ത്
ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ അറ്റാക്ക് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഏക് വില്ലന്‍ റിടേണ്‍സ്, പത്താന് തുടങ്ങിയവയാണ് ഇനി റിലീസ് കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍.
അതേസമയം, അഭിനയിക്കാന്‍ താല്പര്യമില്ലെങ്കിലും പ്രദേശിക ഭാഷാ സിനിമകളില്‍ നിര്‍മ്മാതാവിന്റെ റോളില്‍ ജോണ്‍ എബ്രഹാം സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞു. മലയാളത്തിലാണ് ജോണ്‍ എബ്രഹാം നിര്‍മ്മാതാവാകുന്നത്. 'മൈക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനും പുതുമുഖം രഞ്ജിത്ത് സജീവുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിരാം, സിനി എബ്രഹാം തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും ഒന്നിക്കുന്നു; പുതിയ ചിത്രം "ജെജിഎം" പ്രഖ്യാപിച്ചു
ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് ദേവരകൊണ്ടയും (Vijay Deverakonda) പ്രശസ്ത സംവിധായകന് പുരി ജഗന്നാഥും Puri Jagannadh) ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജെജിഎം' (Jana Gana Mana) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്ത്രില്‍ വിജയ് ദേവരകൊണ്ട തന്റെ കരിയറിലെ തന്നെ പുത്തൻ ലുക്കിലാണ് എത്തുന്നതെന്നാണ് വിവരം.
ആക്ഷന്‍ ഡ്രാമ ബിഗ് പാന്‍ ഇന്ത്യ എന്റര്ടെയ്നറായിരിക്കും 'ജെജിഎം. മുംബൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
'ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് 'ജെജിഎം' പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷന്‍ എന്റര്‍ടെയ്നറായ 'ജെജിഎം' ഒരു പുത്തന്‍ ആഖ്യാനമാണ്' എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകന് പുരി ജഗന്നാഥ് പറഞ്ഞത്.
'ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ 'ജെജിഎം' എന്നെ അത്യധികം ആവേശഭരിതനാക്കി. ചിത്രം എല്ലാ ഇന്ത്യക്കാരെയും സ്പര്‍ശിക്കും. പുരിയുടെ സ്വപ്നപദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ചാര്‍മ്മിക്കും അവളുടെ ടീമിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. 'ജെജിഎമ്മിലെ എന്റെ കഥാപാത്രം ഞാന്‍ മുമ്പ് ചെയ്തിട്ടില്ലാത്തവിധം ഉന്മേഷദായകമാണ്, അത് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പുണ്ട്' നടന് വിജയ് ദേവര കൊണ്ട പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.