നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • breathe: into the shadows | അഭിഷേക് ബച്ചനും നിത്യ മേനോനും പ്രധാന വേഷത്തിൽ എത്തിയ ആമസോൺ ഒറിജിനൽ ബ്രീത്ത്: ഇൻടൂ ദി ഷാഡോസിന്റെ പുതിയ സീസൺ ഉടൻ

  breathe: into the shadows | അഭിഷേക് ബച്ചനും നിത്യ മേനോനും പ്രധാന വേഷത്തിൽ എത്തിയ ആമസോൺ ഒറിജിനൽ ബ്രീത്ത്: ഇൻടൂ ദി ഷാഡോസിന്റെ പുതിയ സീസൺ ഉടൻ

  ബ്രീത്ത്: ഇൻടൂ ദി ഷാഡോസ് പുതിയ സീസൺ ഡൽഹിയിലും മുംബൈയിലുമായി ചിത്രീകരണം ആരംഭിച്ചു. 2022 ൽ 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും

  Breathe_Amazon

  Breathe_Amazon

  • News18
  • Last Updated :
  • Share this:
   പ്രൈം വീഡിയോയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൈക്കോളജിക്കൽ ത്രില്ലർ ബ്രീത്ത്: ഇൻടൂ ദി ഷാഡോസിന്റെ പുതിയ സീസൺ പ്രഖ്യാപിച്ചു. അഭിഷേക് ബച്ചൻ, അമിത് സാദ്, നിത്യ മേനോൻ, സയാമി ഖേർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ പരമ്പരയുടെ പുതിയ സീസണിൽ നവീൻ കസ്തൂരിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അബണ്ടൻഷ്യ എന്റർടൈൻമെന്റ് ആവിഷ്കരിക്കുകയും നിർമ്മിക്കുകയും മായങ്ക് ശർമ്മ സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ സീസൺ ഡൽഹിയിലും മുംബൈയിലുമായി ചിത്രീകരണം ആരംഭിച്ചു. 2022 ൽ 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും.

   "ബ്രീത്ത്: ഇൻടു ദി ഷാഡോസിനു ലഭിച്ച ജനപ്രീതിയും തികഞ്ഞ പ്രതീക്ഷയും കണക്കിലെടുക്കുമ്പോൾ, ഒരു പുതിയ സീസൺ ഉടൻ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതിവൃത്തം തീവ്രമാവുകയും പുതിയ കഥാപാത്രങ്ങൾ ആഖ്യാനത്തിലേക്ക് ഊർജ്ജം പകരുകയും ചെയ്യുമ്പോൾ, ഈ സീസണിൽ ആവേശവും പ്രതീക്ഷകളും വാനും മുട്ടുന്നതാണ്. അവാർഡ് നേടിയ ഈ ഫ്രാഞ്ചൈസിയുടെ പുതിയ സീസണിന്റെ പ്രഖ്യാപനം, ഭൂമിശാസ്ത്രപരമായ അതിരുകൾ മറികടക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ആധികാരികവും ആകർഷകവുമായ കഥകൾ ആവിഷ്കരിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊന്നിപറയുന്നു, ”പ്രൈം വീഡിയോ ഇന്ത്യ, ഒറിജിനൽസ് മേധാവി അപർണ പുരോഹിത് പറഞ്ഞു.

   " ബ്രീത്ത്: ഇൻടൂ ദി ഷാഡോസ്" ൻറെ മറ്റൊരു എഡിഷനിലൂടെ ആമസോൺ പ്രൈം വീഡിയോയുമൊത്തുള്ള ഞങ്ങളുടെ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കാനായതിൽ ഞങ്ങൾ അതീവ സന്തോഷത്തിലാണ്. അബണ്ടൻഷ്യ എന്റർടൈൻമെന്റിൽ, പ്രേക്ഷകർക്കിടയിൽ സ്വാധീനവും വിനോദവും പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്ന തരത്തിൽ എല്ലാ വിഭാഗങ്ങളിലും പെടുന്ന ആകർഷകമായ ഉള്ളടക്കം സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, കൂടാതെ ഈ വമ്പൻ ഷോയുടെ ആരാധകർക്കായി മറ്റൊരു ആവേശകരമായ കഥ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മായങ്കിന്റെ നേതൃത്വത്തിൽ ഒരിക്കൽ കൂടി ശക്തമായ എഴുത്തുകാരുടെ പിന്തുണയോടെ, ഈ സീസണിൽ കഥാപാത്രങ്ങളുടെ ഒരു കൂട്ടം തന്നെ പുതിയതായി എത്തി കഥയുടെ വൈകാരികതയും നാടകീയതയും വർദ്ധിപ്പിക്കും. മറ്റൊരു ആസ്വാദ്യകരമായ സീസൺ ആരംഭിക്കുന്നതിൽ ഞങ്ങൾ എല്ലാവരും ആവേശത്തിലാണ്. ”- അബണ്ടൻഷ്യ എന്റർടൈൻമെന്റിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിക്രം മൽഹോത്ര പറഞ്ഞു,
   Published by:Anuraj GR
   First published:
   )}