ഇന്റർഫേസ് /വാർത്ത /Film / OTT Release | ഒടിടിയില്‍ 'ആറാടുകയാണ്' ആമസോണ്‍'; പട, നാരദന്‍, വെയില്‍ സിനിമകളുടെ പ്രൈം റിലീസ് തിയതി പുറത്ത്

OTT Release | ഒടിടിയില്‍ 'ആറാടുകയാണ്' ആമസോണ്‍'; പട, നാരദന്‍, വെയില്‍ സിനിമകളുടെ പ്രൈം റിലീസ് തിയതി പുറത്ത്

തിയേറ്ററില്‍ റിലീസ് ചെയ്ത പല സിനിമകളും നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. മലയാളത്തിലെ പല സിനിമകളും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് ഇത് സഹായിച്ചു.

തിയേറ്ററില്‍ റിലീസ് ചെയ്ത പല സിനിമകളും നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. മലയാളത്തിലെ പല സിനിമകളും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് ഇത് സഹായിച്ചു.

തിയേറ്ററില്‍ റിലീസ് ചെയ്ത പല സിനിമകളും നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. മലയാളത്തിലെ പല സിനിമകളും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് ഇത് സഹായിച്ചു.

  • Share this:

കോവിഡ് കാലത്ത് തിയേറ്ററുകള്‍ അടച്ചതിന് പിന്നാലെയാണ് മലയാള സിനിമ രംഗത്ത് ആമസോണ്‍ പ്രൈം (Amazon Prime) അടക്കമുള്ള ഒടിടി ഭീമന്‍മാര്‍ വേരുറപ്പിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ക്ക് അയവ് വന്നിട്ടും ഒടിടി റിലീസുകള്‍ ഇപ്പോഴും മലയാളത്തില്‍ സുഗമമായി മുന്നോട്ട് പോകുന്നു. തിയേറ്ററില്‍ റിലീസ് ചെയ്ത പല സിനിമകളും നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. മലയാളത്തിലെ പല സിനിമകളും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് ഇത് സഹായിച്ചു.

അടുത്തിടെ റിലീസ് ചെയ്ത പട (Pada Movie), നാരദന്‍ (Naradan Movie), വെയില്‍ (Veyil Movie) എന്നീ സിനിമകളുടെ ഒടിടി റിലീസ് തിയതി ആമസോണ്‍ പ്രൈം പുറത്തുവിട്ടിരിക്കുന്നു എന്നതാണ് സിനിമാപ്രേമികള്‍ക്കിടയിലെ പുതിയ വാര്‍ത്ത.

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രശംസ നേടിയ  പട മാര്‍ച്ച് 30ന് റിലീസ് ചെയ്യും. ഏപ്രില്‍ എട്ടിന് ടൊവിനോ തോമസ് നായകനായ നാരദന്‍, ഏപ്രില്‍ 15ന് ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്നീ ചിത്രങ്ങളും സ്ട്രീമിംഗിനെത്തും.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ആന്‍ഡ് ഡ്രാമ ത്രില്ലറാണ് പട. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കമല്‍ കെ. എം. ഇന്ത്യയിലെ തദ്ദേശീയ സമൂഹങ്ങളുടെ കുടിയൊഴിപ്പിക്കലിനെയും ഭൂമിയെയും കുറിച്ചുള്ള പ്രധാന ചോദ്യമാണ് പട ഉയര്‍ത്തുന്നതെന്ന് പ്രൈം വിഡിയോയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 1996-ല്‍ അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. 1996ല്‍ കേരള നിയമസഭ പാസാക്കിയ ഗോത്രവര്‍ഗ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം കളക്ടറെ ബന്ദിയാക്കിയത്.

ആഷിഖ് അബു സംവിധാനം ചെയ്ത നാരദനില്‍ ടൊവിനോ തോമസ്, അന്ന ബെന്‍, ഷറഫുദ്ദീന്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ന്യൂസ് മലയാളം എന്ന വാര്‍ത്താ ചാനലിലൂടെ ഉയര്‍ന്നുവരുന്ന പത്രപ്രവര്‍ത്തകനും ടോക്ക് ഷോ അവതാരകനും ടെലിവിഷന്‍ വാര്‍ത്താ അവതാരകനുമായ ചന്ദ്രപ്രകാശിന്റെ നാടകീയ യാത്രയാണ് നാരദന്‍. തന്റെ എഡിറ്റര്‍മാരില്‍ നിന്നും മേലധികാരികളില്‍ നിന്നും ചാനലിന്റെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്ന സ്റ്റോറികള്‍ ചെയ്യുന്നതിന് അദ്ദേഹം സമ്മര്‍ദ്ദത്തിലാണ്. സഹപ്രവര്‍ത്തകനായ പ്രദീപ് ഒരു പുതിയ കഥ പറയുകയും ന്യൂസ് മലയാളത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ ചന്ദ്രപ്രകാശ് സ്വന്തം ധാര്‍മിക തത്വങ്ങള്‍ ഉപേക്ഷിച്ച് ഒന്നാം നമ്പര്‍ ആകുന്നതില്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് നാരദന്റെ കഥ മുന്നേറുന്നത്.

ശരത് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വെയിലില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയ്‌ക്കൊപ്പം താമസിക്കുന്ന സിദ്ധുവിന്റെയും കാര്‍ത്തിയുടെയും കഥയാണ് ഇത്. ഒരു കുടുംബമെന്ന നിലയില്‍, അവര്‍ ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു, അവര്‍ക്ക് നേരെ വരുന്ന എല്ലാ വെല്ലുവിളികളും എങ്ങനെ കൈകാര്യം ചെയ്യുന്നു, ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ എന്നിവയാണ് വെയില്‍ എടുത്ത് കാട്ടുന്നത്.

ഇവയ്ക്കു പുറമെ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ സ്ട്രീമിംഗും പ്രൈം വിഡിയോയില്‍ മുന്നേറുകയാണ്. ഉദയ്കൃഷ്ണ തിരക്കഥയെഴുതി ബ. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ദിഖ്, വിജയരാഘവന്‍, സായികുമാര്‍, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

First published:

Tags: #OTT release, Amazon Prime, Naradan movie, Pada movie, Veyil movie