• HOME
  • »
  • NEWS
  • »
  • film
  • »
  • Amazon Prime| സുഴൽ - ദി വോർടെക്സ്; ആദ്യ തമിഴ് ഒറിജിനൽ സീരീസ് ജൂൺ 17 മുതൽ ആമസോൺ പ്രൈമിൽ

Amazon Prime| സുഴൽ - ദി വോർടെക്സ്; ആദ്യ തമിഴ് ഒറിജിനൽ സീരീസ് ജൂൺ 17 മുതൽ ആമസോൺ പ്രൈമിൽ

ജൂൺ 17 മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും  പ്രൈം അംഗങ്ങൾക്ക് സുഴൽ - ദി വോർട്ടക്സ് കാണാം

  • Share this:
    ആദ്യ തമിഴ് ഒറിജിനൽ സീരീസായ 'സുഴൽ - ദി വോർടെക്സ് 'ജൂൺ 17 മുതൽ ആമസോൺ പ്രൈമിൽ. അബുദാബിയിൽ നടക്കുന്ന IIFA 2022 വീക്കെൻഡ് ആൻഡ് അവാർഡ്‌സിലാണ് ആമസോൺ സുഴൽ - ദി വോർടെക്സിന്റെ ഗ്ലോബൽ പ്രീമിയർ പ്രഖ്യാപിച്ചത്.

    മാവെറിക് ജോഡികളായ പുഷ്‌കറും ഗായത്രിയും ചേർന്ന് എഴുതിയ സുഴൽ - ദി വോർട്ടക്സ് എന്ന അന്വേഷണാത്മക സീരീസ് സംവിധാനം ചെയ്‌തിരിക്കുന്നത് ബ്രമ്മ, അനുചരൺ. എം എന്നിവർ ആണ്. കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി, എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് പ്രധാന വേഷങ്ങളിൽ രാധാകൃഷ്ണൻ പാർത്ഥിഭനൊപ്പം എത്തുന്നത്.

    ദക്ഷിണേന്ത്യയിലെ ചെറിയ പട്ടണത്തിൽ നാശം വിതച്ച്, കാണാതായ ഒരു പെൺകുട്ടിയുടെ അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് 8 എപ്പിസോഡുകളുള്ള ക്രൈം ത്രില്ലർ പറയുന്നത്. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ഒന്നിലധികം ഇന്ത്യൻ ഭാഷകളിലും ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും സുഴൽ - ദി വോർട്ടക്സ് റിലീസ് ചെയ്യും.
    Also Read-ആ മാലാഖക്കുഞ്ഞ് നെറ്റിസൺസ് വ്യാഖ്യാനിച്ച പോലെയല്ല; വിശദീകരണവുമായി അനുഷ ദണ്ഡേക്കർ

    ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ് തുടങ്ങി നിരവധി വിദേശ ഭാഷകളിൽ ഈ സീരീസ് സബ്‌ടൈറ്റിലുകളോടെ ലഭ്യമാകും.

    Also Read-ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് 'വിക്രം' ; ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

    ജൂൺ 17 മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും  പ്രൈം അംഗങ്ങൾക്ക് സുഴൽ - ദി വോർട്ടക്സ് കാണാൻ കഴിയും.

    ഐ.ഐ.എഫ്.എ. വാരാന്ത്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനൽസ് മേധാവി അപർണ പുരോഹിത്, സ്രഷ്‌ടാക്കൾ, പുഷ്‌കർ, ഗായത്രി, സംവിധായകരായ ബ്രമ്മ, അനുചരൺ.എം, പ്രധാന വേഷങ്ങളിൽ എത്തുന്ന കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി എന്നിവർ ചേർന്നാണ് പരമ്പരയുടെ വേൾഡ് വൈഡ് പ്രീമിയർ പ്രഖ്യാപിച്ചത്. ഷോയുടെ കൗതുകകരമായ ഉള്ളടക്കത്തെപ്പറ്റി പ്രേക്ഷകർക്ക് ഒരു അറിവ് നൽകാൻ, ഐ.ഐ.എഫ്.എ റോക്ക്സ് ഇവന്റിൽ പ്രധാന അഭിനേതാക്കൾ ഗംഭീരമായ പ്രകടനം നടത്തി.
    Published by:Naseeba TC
    First published: