• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

സംവിധായകനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; 'സർക്കാരി'ലെ വിവാദ രംഗങ്ങൾ ഒഴിവാക്കി


Updated: November 9, 2018, 7:17 PM IST
സംവിധായകനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; 'സർക്കാരി'ലെ വിവാദ രംഗങ്ങൾ ഒഴിവാക്കി

Updated: November 9, 2018, 7:17 PM IST
ചെന്നൈ: രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരിൽ വിജയ് ചിത്രമായ ‘സർക്കാരി’നെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്ക് പടർന്നതോടെ തമിഴ്നാട്ടിൽ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കി. ചിത്രത്തിന്റെ സംവിധായകൻ എ.ആർ മുരുകദോസിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷക്ക് സംവിധായകൻ കോടതിയെ സമീപിച്ചു. നവംബർ 27വരെ മുരുകദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിൽ വിവാദ രംഗങ്ങൾ നീക്കിയ ചിത്രമാണ് പ്രദർശിപ്പിച്ചത്. കേരളം ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ ഇതു ബാധകമാകില്ലെന്നാണ് വിവരം.വ്യാഴാഴ്ച മുരുകദോസ് വീട്ടിലില്ലാത്തതിനാൽ പൊലീസ് മടങ്ങുകയായിരുന്നു എന്നാണ് വിവരം. അതിനിടെ, സംവിധായകന്റെ വീട്ടിൽ രാത്രി വൈകി പൊലീസെത്തിയതിൽ താരങ്ങളായ രജനീകാന്തും വിശാലും അടക്കം സിനിമാമേഖലയിൽ നിന്നുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി. സെൻസർ ചെയ്ത സിനിമകളിൽ ഇടപെടാനുള്ള സർക്കാർ നീക്കം ശരിയല്ലെന്ന് വിശാൽ പറഞ്ഞു. വിജയ് ചിത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ ശരിയല്ലെന്ന് നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബുവും അഭിപ്രായപ്പെട്ടു.അറസ്റ്റടക്കമുളള നടപടിക്കല്ലെന്നും സുരക്ഷ നൽകാനാണ് എത്തിയതെന്നും പൊലീസ് വിശദീകരിച്ചെങ്കിലും മുരുകദോസിനെ അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആരോപിച്ചു. മധുരയിലും കോയമ്പത്തൂരും പാർട്ടി പ്രവർത്തകർ പടം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതോടെ മധുരയിൽ ഷോ റദ്ദാക്കി. തിയറ്ററിനു മുന്നിൽ സ്ഥാപിച്ചിരുന്ന വിജയ്‌യുടെ കൂറ്റൻ കട്ടൗട്ടിനു പ്രതിഷേധക്കാർ തീയിട്ടു. ‌‌
‌‌


ചെന്നൈയിൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കു മുന്നിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ചിത്രത്തിൽനിന്നു വിവാദ രംഗങ്ങൾ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അല്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്നു തിയറ്ററുടമകൾ നിലപാടെടുക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.. ഇതേ രീതിയിൽ പടം പ്രദർശിപ്പിക്കുന്നതു ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് തിയറ്റർ എക്സിബിഷൻ അസോസിയേഷൻ നിർമാതാക്കളെ അറിയിച്ചിരുന്നു.

ചിത്രത്തിലെ രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങൾക്കെതിരെ അണ്ണാഡിഎംകെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ, മധുരയിലാണ് തിയറ്ററിനു മുന്നിൽ ആദ്യത്തെ പ്രതിഷേധം നടന്നത്. എംഎൽഎ രാജൻ ചെല്ലപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അണ്ണാനഗറിൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്റർ വളപ്പിലേക്ക് ഇരച്ചുകയറിയ സംഘം പ്രദർശനം നിർത്തണമെന്നാവശ്യപ്പെട്ടു. രണ്ടു ഷോകൾ പ്രതിഷേധത്തെ തുടർന്നു റദ്ദാക്കേണ്ടി വന്നു. മധുരയിൽ പിന്നീടു പല തിയറ്ററുകൾക്കു മുന്നിലും പ്രതിഷേധം നടന്നു. ചിത്രത്തിന്റെ നിർമാതാവ് കലാനിധി മാരനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വൈകിട്ടോടെയാണു തിയറ്ററിനു മുന്നിൽ സ്ഥാപിച്ച കൂറ്റൻ വിജയ് കട്ടൗട്ടിനു തീയിട്ടത്.

അണ്ണാഡിഎംകെയ്ക്കെതിരെയെന്ന് വ്യാഖ്യാനിക്കാവുന്ന ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇതിൽ രണ്ടെണ്ണമാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. സർക്കാർ സൗജന്യമായി നൽകിയ ഗൃഹോപകരണം അടക്കമുള്ളവ തീയിടുന്ന രംഗവും മുഖ്യമന്ത്രിയെ കൂടെയുള്ളവർ അമിത മരുന്നുനൽകി കൊലപ്പെടുത്തുന്നതും. ചിത്രത്തിലെ കോമളവല്ലിയെന്ന കഥാപാത്രം മുൻ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണെന്ന് അണ്ണാഡിഎംകെയ്ക്ക് ആക്ഷേപമുണ്ട്.

പ്രതിഷേധം കനക്കുമ്പോഴും റെക്കോ‍ഡ് കളക്ഷനാണ് സിനിമ നേടുന്നത്. ആദ്യരണ്ട് ദിനത്തതില്ട്ൽൽ 100 കോടി കളക്ഷൻ നേടിയെന്നാണ് വിവരം.
First published: November 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍