സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർ ആഘോഷമാക്കുകയും ചെയ്യാറുണ്ട്.ഇത്തരത്തിൽ പ്രിയങ്ക ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭർത്താവ് നിക് ജോൺസിന്റെ കുടുംബവുമൊത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Also Read-പ്രിയങ്കയും നിക്കും വിവാഹ മോചനത്തിലേക്കോ?
പ്രിയങ്കയും നികും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും വാർത്തകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ ഇത്തരമൊരു പോസ്റ്റ്. ജോൺസ് സഹോദരൻമാരുടെ ഒരു കോൺസേർട്ട് വേദിയിലുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. എന്റെ ആദ്യ ജോൺസ് ബ്രദേഴ്സ് ഷോ.. വളരെ മഹത്തയാതായിരുന്നു.. ഇവരെയോർത്ത് ഞാൻ അഭിമാനിക്കുന്നു.. കുടുംബം എന്ന ഹാഷ്ടാഗോടെ താരം കുറിച്ചു. വിവാഹമോചന അഭ്യൂഹങ്ങളിൽ പ്രിയങ്കയോ നിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇത്തരം വാർത്തകൾക്ക് മറുപടിയായാണ് പ്രിയങ്കയുടെ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
View this post on Instagram
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actress, Bollywood wedding, Divorce, Nick Jonas, Priyanka chopra, Priyanka Chopra family, Priyanka Chopra-Nick Jonas, പ്രിയങ്ക ചോപ്ര