• HOME
  • »
  • NEWS
  • »
  • film
  • »
  • IraKhan| 'ഇതിലൊരു ഭാവി ഉണ്ടെന്ന് തോന്നുന്നു'; പുതിയ കരിയറിൽ ഒരു കൈനോക്കി ആമിർ ഖാന്റെ മകള്‍ ഇറ ഖാൻ

IraKhan| 'ഇതിലൊരു ഭാവി ഉണ്ടെന്ന് തോന്നുന്നു'; പുതിയ കരിയറിൽ ഒരു കൈനോക്കി ആമിർ ഖാന്റെ മകള്‍ ഇറ ഖാൻ

ആമിർഖാൻറെ ആദ്യ ഭാര്യ റീന ദത്തയുടെ മകളാണ് ഇറ ഖാൻ.

ira khan

ira khan

  • Last Updated :
  • Share this:
    വളർന്നു വരുന്ന  സംവിധായികയാണ് ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഇറ ഖാൻ. എന്നാൽ വേറിട്ടൊരു കരിയറിൽ ഭാവിയുണ്ടെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഇറ. പുതിയ കരിയർ വേറൊന്നുമല്ല-ടാറ്റു ആർട്ടിസ്റ്റ്. ആദ്യമായി ചെയ്ത ടാറ്റുവിന്റെ ചിത്രംപങ്കുവെച്ചിരിക്കുകയാണ് ഇറ. ചൊവ്വാഴ്ച ഇൻസ്റ്റഗ്രാമിലാണ് ഇറ ആദ്യമായി ചെയ്ത ടാറ്റു പങ്കുവെച്ചത്.

    തന്റെ ട്രെയിനർ നൂപുർ ശിഖാരെയുടെ കൈയ്യിലാണ് ഇറ ടാറ്റു ചെയ്തത്. എന്റെ ആദ്യത്തെ ടാറ്റു! ഇത് സാധ്യമാക്കിയതിന് എന്നെയും അയൺ ബസ്സ് ടാറ്റൂകളെയും വിശ്വസിച്ചതിന് നൂപുർ ശിഖാരെയ്ക്ക് നന്ദി എന്നു കുറിച്ചുകൊണ്ടാണ് ഇറ തന്റെ ആദ്യ ടാറ്റുവിന്റെ ചിത്രം ഇറ പങ്കുവെച്ചത്.















    View this post on Instagram





    What? 🤔🤯😏😋😎😊 . . . 📸 @nupurshikhare #guesswhat #firsttime #newskill


    A post shared by Ira Khan (@khan.ira) on






    ഇതിന് മുമ്പ് ടാറ്റു മെഷീൻ ഉപയോഗിച്ച് വർക്കു ചെയ്യുന്നതിന്റെ ചിത്രം ഇറ പങ്കുവെച്ചിരുന്നു. ഇതിന് പുതിയ സ്കിൽ, എന്തെന്ന് ഊഹിക്കൂ എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് ഇറ ഇത് പങ്കുവെച്ചത്.

    ആമിർഖാൻറെ ആദ്യ ഭാര്യ റീന ദത്തയുടെ മകളാണ് ഇറ ഖാൻ. സംവിധായിക കിരൺ റാവുവാണ് ആമിർഖാന്റെ ഇപ്പോഴത്തെ ഭാര്യ. കിരൺ റാവുവിനും ആമിർഖാനും വാടക ഗർഭധാരണത്തിൽ ജനിച്ച കുഞ്ഞാണ് ആസാദ് റാവു ഖാൻ. 2006ലാണ് ആമിർ കിരൺ റാവുവിനെ വിവാഹം കഴിച്ചത്.

    ലോക്ഡൗണിൽ ഇറ ഖാൻ അച്ഛൻ ആമിറിനൊപ്പം താമസിച്ചിരുന്നു. മെഡിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് സംവിധായികയായി ഇറ അരങ്ങേറ്റം കുറിച്ചു. നടി ഹസൽ കീച്ചിനൊപ്പം ഇറയുടെ സഹോദരൻ ജുനൈദും ഈ നാടകത്തിൽ അഭിനയിച്ചു.
    Published by:Gowthamy GG
    First published: