HOME » NEWS » Film » AMITABH BACHCHAN BUYS NEW APARTMENT IN MUMBAI WITH RS 31 CRORE

അമിതാഭ് ബച്ചന്റെ പുതിയ അയൽവാസി സണ്ണി ലിയോണി; മുംബൈയിലെ ബിഗ് ബിയുടെ പുതിയ ഫ്ലാറ്റിന്റെ വില കോടികൾ

മുംബൈയിൽ നിലവിൽ നാല് ബംഗ്ലാവുകൾ അമിതാഭ് ബച്ചന് സ്വന്തമായുണ്ട്.

News18 Malayalam | news18-malayalam
Updated: May 29, 2021, 1:33 PM IST
അമിതാഭ് ബച്ചന്റെ പുതിയ അയൽവാസി സണ്ണി ലിയോണി; മുംബൈയിലെ ബിഗ് ബിയുടെ പുതിയ ഫ്ലാറ്റിന്റെ വില കോടികൾ
Amitabh Bachchan, Sunny Leone
  • Share this:
ബോളിവുഡിലെ ബിഗ് ബി മുംബൈയിൽ വാങ്ങിയ പുതിയ ആഢംബര ഫ്ലാറ്റിനെ കുറിച്ചാണ് പാപ്പരാസികളുടെ ചർച്ച. കഴിഞ്ഞ വർഷം ഡിസംബറിൽ വാങ്ങിയ ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ മാസമാണ് നടന്നത്.

ആറ് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുള്ളതാണ് അമിതാഭ് ബച്ചന്റെ പുതിയ ഫ്ലാറ്റ്. ക്രിസ്റ്റൽ ഗ്രൂപ്പിന്റെ അറ്റ്ലാന്റിസ് എന്ന കെട്ടിടത്തിൽ ബോളിവുഡിലെ നിരവധി പ്രമുഖരും താമസക്കാരാണ്. 27, 28 നിലകളിലാണ് ബച്ചന്റെ വീടെന്നാണ് റിപ്പോർട്ട്. 5,184 സ്ക്വയർഫീറ്റുള്ള ഫ്ലാറ്റാണെന്നാണ് ബിഗ്ബിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മുംബൈയിലെ ഒഷിയാരയിലാണ് പുതിയ കെട്ടിടം.

സണ്ണി ലിയോണിയാണ് ഇതിൽ ഒരാൾ. കഴിഞ്ഞ മാർച്ച് 28 നാണ് സണ്ണി ഫ്ലാറ്റ് വാങ്ങിയത്. 16 കോടി മുടക്കി 12ാം നിലയിലാണ് സണ്ണി ലിയോൺ ഫ്ലാറ്റ് സ്വന്തമാക്കിയത്. ഇനി സണ്ണി ലിയോൺ ബിഗ് ബിയുടെ അയൽവാസിയാകുന്ന സന്തോഷത്തിലാണ് ആരാധകർ.  4,365 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള അപ്പാർട്മെന്റാണ് സണ്ണിയുടേത്.

അതേസമയം, എത്ര രൂപയ്ക്കാണ് ബച്ചൻ പുതിയ ഫ്ലാറ്റ് വാങ്ങിയത് എന്നതാണ് മറ്റൊരു പ്രധാന ചർച്ച. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച് 31 കോടിയാണ് ബിഗ് ബിയുടെ ആഢംബര ഫ്ലാറ്റിന്റെ വില. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം 62 ലക്ഷമാണ് ചെലവായത്.  ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയാണ് ബച്ചന്റെ മറ്റൊരു അയൽക്കാരൻ.

You may also like:Premam anniversary | പ്രേമത്തിന്റെ ആറ് വർഷങ്ങൾ; ഓർമ്മകൾ അയവിറക്കി താരങ്ങളും ആരാധകരും

മുംബൈയിൽ നിലവിൽ നാല് ബംഗ്ലാവുകൾ അമിതാഭ് ബച്ചന് സ്വന്തമായുണ്ട്. പ്രതീക്ഷ, ജനക്, വാത്സ, ജൽസ എന്നിങ്ങനെയാണ് ബംഗ്ലാവുകളുടെ പേര്. ജൽസ എന്ന ബംഗ്ലാവിൽ ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ, കൊച്ചുമകൾ ആരാധ്യ എന്നിവരെല്ലാമായി കുടുംബ സമേതമാണ് അമിതാബ് ബച്ചൻ താമസിക്കുന്നത്.

നിർമാതാവ് എൻസി സിപ്പിയിൽ നിന്നാണ് ജൽസ ബംഗ്ലാവ് അമിതാഭ് ബച്ചൻ വാങ്ങിക്കുന്നത്. പിന്നീട് ഇത് വിറ്റെങ്കിലും വീണ്ടും വാങ്ങുകയായിരുന്നു. ഇതിനെ കുറിച്ച് നേരത്തേ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അദ്ദേഹം കുറിച്ചിരുന്നു. ബച്ചൻ നായകനായ നിരവധി ചിത്രങ്ങൾ ജൽസയിൽ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്.



ഷൂജിത് സിർക്കാർ സംവിധാനം ചെയ്ത ഗുലാബോ സിതാബോയിലാണ് അമിതാഭ് ബച്ചൻ അവസാനമായി അഭിനയിച്ചത്. ആയുഷ്മാൻ ഖുറാനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒടിടിയിൽ റിലീസ് ചെയ്ത ആദ്യ ചിത്രങ്ങളിൽ ഒന്നായിരുന്നു.

ഇമ്രാൻ ഹാഷ്മിക്കൊപ്പം ചെഹര, റൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര, അജയ് ദേവഗണിനൊപ്പം മെയ് ഡേ എന്നിവയാണ് ബിഗ് ബിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
Published by: Naseeba TC
First published: May 29, 2021, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories